ഫ്രഞ്ച് സൂപ്പർ കപ്പ്: രണ്ടാം ഘട്ട ടിക്കറ്റ് വിൽപന തുടങ്ങി

ദോഹ: ഫ്രഞ്ച് ലീഗ് ഫുട്ബാളിലെ ചാമ്പ്യൻ ക്ലബുകളിലെ സൂപ്പർതാരങ്ങൾ മാറ്റുരക്കുന്ന സൂപ്പർ കപ്പിലേക്ക് നാളുകളെണ്ണി ഖത്തർ. ജനുവരി അഞ്ചിന് 974 സ്റ്റേഡിയത്തിൽ നടക്കുന്ന പി.എസ്.ജി-മൊണാകോ എഫ്.സി മത്സരത്തിനുള്ള രണ്ടാം ഘട്ട ടിക്കറ്റുകളുടെ വിൽപനക്ക് ഞായറാഴ്ച ​ഉച്ചകഴിഞ്ഞ് തുടക്കമായി. ആദ്യഘട്ടത്തിൽ നീക്കിവെച്ച ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. 30 റിയാൽമുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. ഒന്നാം കാറ്റഗറി ടിക്കറ്റിന് 80 റിയാലാണ് നിരക്ക്. ഒരാൾക്ക് പരമാവധി 10 ടിക്കറ്റുകൾവരെ വാങ്ങാം.

ഡിസംബർ 23നായിരുന്നു ആദ്യഘട്ട ടിക്കറ്റുകളുടെ വിൽപനക്ക് തുടക്കം കുറിച്ചത്. www.roadtoqatar.qa എന്ന ലിങ്ക് വഴിയാണ് ടിക്കറ്റുകളുടെ വിൽപന. ഫ്രഞ്ച് ലീഗിലെയും ഫ്രഞ്ച് കപ്പിലെയും ജേതാക്കളായ പി.എസ്.ജിയും ലീഗിൽ രണ്ടാം സ്ഥാനക്കാരായ മൊണാകോയും മത്സരിക്കുന്ന സൂപ്പർ കപ്പിൽ ഇരുനിരകളിലുമായി സൂപ്പർതാരങ്ങളാണ് ബൂട്ടുകെട്ടാനിരിക്കുന്നത്. 

Tags:    
News Summary - French Super Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.