അ​ൽ ഖോ​റി​ലെ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്രം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

അ​ൽ ഖോ​റി​ലെ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്രം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ സ​ന്ദ​ർ​ശി​ച്ചു

ദോ​ഹ: പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​ൽ ഖോ​റി​ലെ മാ​ലി​ന്യ ​ശേ​ഖ​ര​ണ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു. ഹ​രി​ത വി​ക​സ​ന പ​രി​സ്ഥി​തി സു​സ്ഥി​ര​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​സൗ​ദ് ഖ​ലീ​ഫ ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. പ്ര​തി​ദി​നം 1500 ട​ൺ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ ശേ​ഷി​യു​ള്ള അ​ൽ ഖോ​ർ കേ​ന്ദ്രം ഖ​ത്ത​റി​ന്റെ മാ​ലി​ന്യ സം​സ്‌​ക​ര​ണ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന്റെ പ്ര​ധാ​ന ഭാ​ഗ​മാ​ണ്. മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​ലും പു​ന​രു​പ​യോ​ഗ പ്ലാ​ന്റു​ക​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ലും കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ പൊ​തു, ​സ്വ​കാ​ര്യ മേ​ഖ​ല സ​ഹ​ക​ര​ണ​ത്തി​നും കേ​ന്ദ്രം മി​ക​ച്ച മാ​തൃ​ക​യാ​ണ്. കേ​ന്ദ്രം ന​ട​ത്തു​ന്ന ഗ്ലോ​ബ​ൽ ക​മ്പ​നി സി.​ഇ.​ഒ ഹ​സ​ൻ മ​ല​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Garbage collection center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.