േദാഹ: ലോകത്തെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിന് 29ാം സ്ഥാനം. േഗ്ലാബൽ പീസ് ഇൻഡക്സിെൻറ 2021ലെ പട്ടികയിൽ രണ്ടു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഖത്തറിെൻറ മുന്നേറ്റം. മേഖലകൾ തിരിച്ചുള്ള പട്ടികയിൽ മിഡിൽ ഇൗസ്റ്റും–വടക്കൻ ആഫ്രിക്കയും ഉൾപ്പെടുന്ന (മിന) വിഭാഗത്തിൽ ഖത്തർ ഒന്നാമതായി. അേതസമയം, ആറു മേഖലകളിൽ ഏറ്റവും കുറവ് സമാധാനം 'മിന' രാജ്യൾ ഉൾെകാള്ളുന്ന മിഡിൽ ഇൗസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയാണ്.
െഎസ്ലൻഡ്, ന്യൂസിലൻഡ്, ഡെന്മാർക്ക്, പോർചുഗൽ, സ്ലൊവീനിയ, ഒാസ്ട്രിയ, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ചെക്ക് റിപ്പബ്ലിക്, കാനഡ എന്നിവരാണ് ലോകാടിസ്ഥാനത്തിൽ ഏറ്റവും സമാധാനമുള്ള പത്ത് രാജ്യങ്ങൾ.
പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 135ഉം പാകിസ്താൻ 150ലുമാണ്.
രാജ്യങ്ങളിലെ ജീവതസാഹചര്യം, സംഘർഷങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം എന്നിവ വിലയിരുത്തിയാണ് സിഡ്നി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് (െഎ.ഇ.പി) ഗ്ലോബൻ പീസ് ഇൻഡക്സ് തയാറാക്കിയത്. ഗൾഫ് മേഖലയിലെ മറ്റു രാജ്യങ്ങളായ കുവൈത്ത് (36), യു.എ.ഇ (52), ഒമാൻ (73) എന്നിവർ ഖത്തറിന് പിന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.