ഗ്രാൻഡ്മാൾ മെഗാ പ്രമോഷനായ ‘ഗ്രാൻഡ് ഗോൾഡൻ ഡീൽ 2022’ നറുക്കെടുപ്പ് ചടങ്ങിൽ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, വാണിജ്യ വിഭാഗം ഉദ്യോഗസ്ഥനും മറ്റുള്ളവർക്കുമൊപ്പം


ഗ്രാൻഡ്മാൾ 'മെഗാ പ്രമോഷൻ' നറുക്കെടുപ്പ്

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർ മാർക്കറ്റിന്റെ മെഗാ പ്രമോഷനായ 'ഗ്രാൻഡ് ഗോൾഡൻ ഡീൽ 2022' നറുക്കെടുപ്പ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗണിൽ നടന്നു. ജൂലൈ ഏഴിന് തുടങ്ങി ഒക്ടോബർ അഞ്ചുവരെ നീണ്ടുനിന മെഗാ പ്രമോഷനിൽ ഗ്രാൻഡ്മാൾ ഔട്ലെറ്റുകളിൽനിന്നും 50 റിയാലിനോ അതിനു മുകളിലോ തുകക്ക് ഷോപ്പിങ് നടത്തിയവരാണ് റാഫിൾ കൂപ്പൺ വഴി പങ്കാളികളായത്.

ഖത്തർ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ നടന്ന നറുക്കെടുപ്പിൽ ഭാഗ്യശാലിക്ക് 500 ഗ്രാം ഗോൾഡൻ കപ്പ്, 250 ഗ്രാം ഗോൾഡൻ കപ്പ്, 100 ഗ്രാം ഗോൾഡൻ കപ്പ് എന്നിവയും 32 പേർക്ക് എട്ടുഗ്രാം ഗോൾഡൻ മെഡലുമാണ് സമ്മാനമായി നൽകുന്നത്.

ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുന്നതിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ഖത്തർ ഒരുക്കിയ മെഗാ പ്രമോഷനായ 'ലെറ്റ്സ് ഫുട്ബാൾ ഖത്തർ 2022നെ' വൻ വിജയമാക്കിയ ഉപഭോക്താക്കൾക്ക്‌ മാനേജ്മെൻറ് നന്ദി അറിയിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം അടുത്ത ആഴ്ചകളിൽ നടക്കുമെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.

Tags:    
News Summary - Grandmall 'Mega Promotion' Draw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.