ഗ്രെയ്സ് ഖത്തര്‍ അക്ഷരക്കൂട്ട് കാമ്പയിന് പുസ്തകങ്ങള്‍ സ്പോണ്സര് ചെയ്ത അലി ഹസ്സൻ, പാറക്കല്‍ അബ്ദുല്ലക്ക് തുക കൈമാറുന്നു. പുസ്തകങ്ങൾ സ്പോണ്സര് ചെയ്ത വി. സമീര്‍, ഫവാസ് മുഹമ്മദ്, ജാഫര്‍ തയ്യില്‍ എന്നിവർ സമീപം
ദോഹ: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് ചെയറിന് കീഴിലെ ഗ്രെയ്സ് ബുക്സിെൻറ 'അക്ഷരക്കൂട്ട് 2021' കാമ്പയിന് ഖത്തറില്‍ സജീവമാകുന്നു. കാമ്പയിെൻറ ഭാഗമായി 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വായനശാലകളിലേക്ക് പുസ്തകങ്ങള്‍ സ്പോണ്സര് ചെയ്ത ചടങ്ങ് മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സമൂഹമാധ്യമങ്ങളില്‍ അഭിരമിച്ച് ചരിത്രം തെറ്റായി ഗ്രഹിക്കുന്ന ഒരു തലമുറ വളര്‍ന്നുവരുന്നുവെന്നും മികച്ച ഗ്രന്ഥങ്ങളിലൂടെ വായന പ്രചരിപ്പിക്കുന്ന ഇത്തരമൊരു കാമ്പയിന് ഏറെ ക്രിയാത്മകവും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. നാലു ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങളുടെ തുക പ്രഫഷനല്‍ ബിസിനസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ അലി ഹസ്സന്, പാറക്കല്‍ അബ്ദുല്ലക്ക് കൈമാറി.
ഖത്തര്‍ കെ.എം.സി.സി കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡൻറും സീഷോര്‍ ഗ്രൂപ് പ്രഫഷനല്‍ ഡിവിഷന് മാനേജറുമായ വി. സമീറും ടെലി ടെക്നോളജീസ് സഹസ്ഥാപകന്‍ ഫവാസ് മുഹമ്മദും ചേര്‍ന്ന് മറ്റൊരു നാല് സെറ്റിനുള്ള സംഖ്യയും ജാഫര്‍ തയ്യില്‍ രണ്ടു ലൈബ്രറികളിലേക്കുള്ള തുകയും നല്കി. മാധ്യമപ്രവര്‍ത്തകരായ ഷഫീഖ് ആലിങ്ങല്‍, അശ്റഫ് തൂണേരി, എ.ടി. ഫൈസല്‍ എന്നിവർ സംബന്ധിച്ചു. 7550 രൂപ വിലയുള്ള പുസ്തകങ്ങള്‍ കാമ്പയിന് കാലയളവില്‍ 5000 രൂപക്ക് ലഭിക്കും. സര് സയ്യിദ് അഹ്മദ്ഖാന്‍, മൗലാനാ മുഹമ്മദലി, കെ.എം. സീതിസാഹിബ്, അബ്ദുറഹിമാന് ബാഫഖി തങ്ങള്‍, സി.എച്ച്. മുഹമ്മദ്കോയ, ആലി മുസ്ലിയാര്, ബി. പോക്കര് സാഹിബ്, ഉപ്പി സാഹിബ്, എന്‍.വി. അബ്ദുസ്സലാം മൗലവി തുടങ്ങിയ മഹാരഥന്മാരെക്കുറിച്ചുള്ള പുസ്തകങ്ങളും 1921ലെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള പഠനവും വാഗണ്‍ ട്രാജഡിയെക്കുറിച്ചുള്ള പഠനവും എം.ഐ. തങ്ങള്‍, എം.സി. വടകര തുടങ്ങിയ പ്രഗത്ഭ എഴുത്തുകാരുടെ ശ്രദ്ധേയ രചനകളും ഉള്‍പ്പെടുന്ന 36ഓളം പുസ്തകങ്ങളാണ് വിലക്കുറവില്‍ ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കാമ്പയിനില്‍ പങ്കാളികളാവാന്‍ വിളിക്കുക: 33501506.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.