ദോഹ: കോവിഡ്​ രോഗവുമായി ബന്ധപ്പെട്ടുള്ള നിലവിലെ സാഹചര്യത്തിൽ നാളെ മുതൽ ഖത്തറിലെ എല്ലാവായനക്കാർക്കും ‘ഗൾഫ്​മാധ്യമം’ ഇ പേപ്പർ മുടങ്ങാതെ ലഭിക്കും. നിലവിലെ സാഹചര്യത്തിൽ ചിലയിടങ്ങളിൽ വിതരണത്തിന്​ തടസം നേരിടുന്ന സാഹചര്യത്തിൽ എല്ലാവർക്കും പത്രം കിട്ടുന്നുവെന്ന്​ ഉറപ്പാക്കാനാണ്​ പുതിയ ക്രമീകരണം വരുത്തുന്നത്​.

നാട്ടിലെയും ഖത്തറിലെയും പുതിയവാർത്തകളും സംഭവവികാസങ്ങളും വിവിധ ഗൾഫ്​ രാജ്യങ്ങളിലെ പ്രധാനവിവരങ്ങളും അപ്പപ്പോൾ ഓൺലൈൻ വഴി എത്തുകയും ചെയ്യും. ഇ പേപ്പർ ലഭിക്കാൻ താഴെയുള്ള ഏതെങ്കിലും ഒരു നമ്പർ നിങ്ങളുടെ ഫോണിൽ gulfmadhyamam e paper എന്ന പേരിൽ സേവ്​ ചെയ്യുക. അതിൽ നിന്ന്​ നിങ്ങളുടെ പേരും സ്​ഥലവും ഞങ്ങൾക്ക്​ വാട്​സ്​ ആപ്പ്​ ചെയ്യുക. ഫോൺ: 55373946, 66742974, 55284913.

Tags:    
News Summary - gulf madhyamam epaper-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.