ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ (സി.ഐ.സി) കീഴിലുള്ള ഹജ്ജ് ഉംറ സെൽ ഖത്തറിൽ നിന്നും നാട്ടിൽ നിന്നും ഹജ്ജിന് പോകുന്നവർക്കുള്ള യാത്രയയപ്പും സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കുന്നു.
ഏപ്രിൽ 11ന് വെള്ളിയാഴ്ച രാത്രി 6.30ന് എഫ്.സി.സി ഹാളിൽ നടക്കുന്ന പരിപാടിയിൽ സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം, ഹബീബുർറഹ്മാൻ കിഴിശ്ശേരി, പി.പി അബ്ദുർറഹീം എന്നിവർ പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക: 3347 5000, 3327 5000.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.