ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ​നി​ന്ന്

ദേശീയ കായിക ദിനത്തിൽ ഹാഫ് മാരത്തൺ; പ്രഖ്യാപനവുമായി ഖത്തർ ഒളിമ്പിക്

ദോ​ഹ: 2025ലെ ​ദേ​ശീ​യ കാ​യി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഥ​മ ഹാ​ഫ് മാ​ര​ത്ത​ൺ ചാ​മ്പ്യ​ൻ​ഷി​പ് പ്ര​ഖ്യാ​പി​ച്ച് ഖ​ത്ത​ർ ഒ​ളി​മ്പി​ക് ക​മ്മി​റ്റി. അ​ടു​ത്ത വ​ർ​ഷ​ത്തെ ദേ​ശീ​യ കാ​യി​ക ദി​ന​മാ​യ ഫെ​ബ്രു​വ​രി 11നാ​ണ് ഖ​ത്ത​റി​ലെ ഓ​ട്ട​പ്രേ​മി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന ഹാ​ഫ് മാ​ര​ത്ത​ൺ അ​ര​​ങ്ങേ​റു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​നം.

രാ​ജ്യ​ത്തി​ന്റെ കാ​യി​ക പാ​ര​മ്പ​ര്യ​വും ഒ​പ്പം ആ​രോ​ഗ്യ മു​ൻ​ക​രു​ത​ലു​ക​ളും സ​ന്ദേ​ശ​മാ​വു​ന്ന മാ​ര​ത്ത​ണി​ൽ പ​​ങ്കെ​ടു​ക്കാ​ൻ കാ​യി​ക താ​ര​ങ്ങ​ളും അ​മ​ച്വ​ർ അ​ത്‌​ല​റ്റു​ക​ളും കു​ടും​ബ​ങ്ങ​ളും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് ക്യു.​ഒ.​സി ഹാ​ഫ് മാ​ര​ത്ത​ൺ 2025 സം​ഘാ​ട​ക സ​മി​തി പ്ര​സി​ഡ​ന്റ് ശൈ​ഖ് സു​ഹൈം ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഥാ​നി പ​റ​ഞ്ഞു. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി എ​ട്ടാ​യി​ര​ത്തോ​ളം അ​ത്‌​ല​റ്റു​ക​ൾ മാ​ര​ത്ത​ണി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ അ​ത്‌​ല​റ്റി​ക് ഫെ​ഡ​റേ​ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ് റാ​ശി​ദ് അ​ൽ മ​ർ​രി പ​റ​ഞ്ഞു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ചു ല​ക്ഷം റി​യാ​ൽ സ​മ്മാ​ന​മാ​യി ന​ൽ​കും. ആ​റ് വ​യ​സ്സും അ​തി​നു​മു​ക​ളി​ലും പ്രാ​യ​മു​ള്ള സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന്റെ പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ ലു​സൈ​ൽ ബൊ​ളെ​വാ​ഡ് ഹാ​ഫ് മാ​ര​ത്ത​ണി​നും വേ​ദി​യാ​കും. 

Tags:    
News Summary - Half Marathon on National Sports Day; With the announcement Qatar Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.