ദോഹ: ഡിസംബർ 31 മുതൽ 13 വിമാനക്കമ്പനികൾ ഹമദ് രാജ്യാന്തര എയർപോർട്ടിൽനിന്ന് പ്രവർത്തനം പുനരാരംഭിക്കും. ഹമദ് രാജ്യാന്തര എയർപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തിഹാദ് എയർവേസ്, ഫ്ലൈ ദുബൈ, എയർ അറേബ്യ, പെഗാസസ് എയർലൈൻസ്, സലാം എയർ, ഹിമാലയ എയർലൈൻസ്, പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസ്, ജസീറ എയർവേസ്, നേപ്പാൾ എയർലൈൻസ്, ടാർകോ ഏവിയേഷൻ, ബദ്ർ എയർലൈൻസ്, ഇത്യോപ്യൻ എയർലൈൻസ്, എയർ കെയ്റോ എന്നിവയുടെ പ്രവർത്തനമാണ് ഹമദ് എയർപോർട്ടിൽ പുനരാരംഭിക്കുന്നത്.
നിലവിൽ ഇവ ദോഹ ഇന്റർനാഷനൽ എയർപോർട്ടിൽനിന്നാണ് സർവിസ് നടത്തുന്നത്. ദോഹ എയർപോർട്ടിൽ ഈ 13 എയർലൈനുകളും അവസാനമായി സർവിസ് നടത്തുന്നത് ഡിസംബർ 30ന് ആയിരിക്കും. 2022 സെപ്റ്റംബർ 15നാണ് ദോഹ ഇന്റർനാഷനൽ എയർപോർട്ടിൽ ഈ വിമാനക്കമ്പനികളുടെ പ്രവർത്തനം തുടങ്ങിയത്. 2022 ഖത്തർ ലോകകപ്പിനായി ഒരുക്കിയ മിക്ക സ്റ്റേഡിയങ്ങളിൽനിന്നും അരമണിക്കൂർ മാത്രം യാത്ര ചെയ്താൽ ദോഹ എയർപോർട്ടിലെത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.