ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങൾക്കുള്ള പുതിയ പാർക്കിങ് നിരക്ക് വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഹ്രസ്വകാല (ഷോർട്ട് ടേം) പാർക്കിങ്ങിന്റെ നിരക്കുകളാണ് പുതുക്കിയത്. എട്ടു മണിക്കൂർ വരെ നീളുന്ന ഹ്രസ്വകാല പാർക്കിങ് മണിക്കൂറിന് 15 റിയാലാണ്.
പാർക്കിങ് സമയം എട്ടു മണിക്കൂറിൽ അധികമായാൽ ഫീസ് നിരക്ക് ദിവസ ചാർജിലേക്ക് മാറും. 145 റിയാലാണ് ദിവസ ഫീസായി ഈടാക്കുന്നത്. നേരത്തേ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് മാത്രം ലഭ്യമാവുന്ന പ്രതിവാര പാർക്കിങ് നിരക്ക് 725 ഖത്തർ റിയാലാണ്. പാസഞ്ചർ ടെർമിനലിന്റെ ഇരുവശത്തുമായാണ് ഹ്രസ്വകാല പാർക്കിങ്ങിന് സൗകര്യമുള്ളത്.
ലോകകപ്പിന് മുമ്പായി പരിഷ്കരിച്ച പാർക്കിങ് ഫീസ് പ്രകാരം നവംബർ ഒന്നു മുതൽ 30 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ടേം പാർക്കിങ്ങിന് 25 റിയാലായിരുന്നു ഫീസ്. ഓരോ 15 മിനിറ്റ് വൈകുമ്പോഴും 100 റിയാൽ വീതം അധിക ചാർജായും ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ലോകകപ്പിനു പിന്നാലെ, പാർക്കിങ് ഫീയിൽ ഇളവു നൽകി പരിഷ്കരിച്ചു. ഡിസംബർ അവസാനത്തിൽ നിലവിൽ വന്നതു പ്രകാരം ആദ്യ രണ്ടു മണിക്കൂറിൽ ഓരോ അരമണിക്കൂറിനും 15 റിയാലായിരുന്നു ഫീസ്. മൂന്നാം മണിക്കൂർ മുതൽ ഓരോ അരമണിക്കൂറിനും 25 റിയാലായും നിശ്ചയിച്ചു. നാലാം മണിക്കൂർ മുതൽ ഓരോ അരമണിക്കൂറിനും 35 റിയാലും ഫീസായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.