ദോഹ: വിമാനത്താവങ്ങളിലെ സീറ്റുകളുടെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ പട്ടികയിൽ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളവും ഇടം നേടി. ആഗോള ട്രാവൽ ഡേറ്റ ദാതാക്കളായ ഒഫീഷ്യൽ എയർലൈൻ ഗൈഡിന്റെ (ഒ.എ.ജി) റിപ്പോർട്ട് പ്രകാരം ഈ വർഷം ഏപ്രിലിൽ തിരക്കേറിയ പത്തു വിമാനത്താവളങ്ങളിൽ ഹമദ് വിമാനത്താവളം ഒമ്പതാം സ്ഥാനത്താണെത്തിയത്. ഈവർഷം ഏപ്രിലിൽ 21.47 ലക്ഷം സീറ്റുകളാണ് രേഖപ്പെടുത്തിയത്. 2019ൽ 13ാമതായിരുന്നു ദോഹ ഹമദ് വിമാനത്താവളത്തിന്റെ സ്ഥാനം.
ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ മിഡിലീസ്റ്റിലും യൂറോപ്പിലുമാണ് ഏറ്റവും കൂടുതലുള്ളത്. രണ്ട് വിമാനത്താവളങ്ങൾ മിഡിലീസ്റ്റിൽനിന്നും ആറ് വിമാനത്താവളങ്ങൾ യൂറോപ്പിൽനിന്നും പട്ടികയിലിടം നേടി. 44.84 ലക്ഷം സീറ്റുകളുമായി ദുബൈ ഇന്റർനാഷനൽ വിമാനത്താവളമാണ് പട്ടികയിൽ മുന്നിൽ. 38.35 ലക്ഷം സീറ്റുകളുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളം രണ്ടാമതെത്തി. ആംസ്റ്റർഡാം വിമാനത്താവളം, പാരിസ് ചാൾസ് ഡി ഗല്ലെ, ഇസ്തംബൂൾ വിമാനത്താവളം, സിംഗപ്പൂരിലെ ചാംഗി വിമാനത്താവളം, ഫ്രാങ്ക്ഫർട്ട് ഇന്റർനാഷനൽ വിമാനത്താവളം ഇഞ്ചിയോൺ വിമാനത്താവളം എന്നിവയാണ് മൂന്നുമുതൽ എട്ടുവരെ സ്ഥാനങ്ങളിൽ. മഡ്രിഡിലെ അഡോൾഫോ സുവാറസ് ആണ് പത്താം സ്ഥാനത്ത്.
ഹമദ് വിമാനത്താവളത്തിന്റെ ആദ്യഘട്ട വിപുലീകരണ പദ്ധതികൾ റിപ്പോർട്ടിൽ മുന്നിലെത്തുന്നതിൽ വലിയ പങ്ക് വഹിച്ചു. ആദ്യഘട്ട വിപുലീകരണത്തിലൂടെ പ്രതിവർഷം 58 ദശലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2025ൽ മൂന്ന് ഘട്ടവും പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ ശേഷി 70 ദശലക്ഷം കവിയും. ഫെബ്രുവരിയിൽ 19ാമത് ഗ്ലോബൽ ട്രാവലർ ടെസ്റ്റഡ് റീഡർ സർവേയിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഹമദ് വിമാനത്താവളത്തെ തെരഞ്ഞെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.