ദോഹ: ഈദ് അവധിക്കാലത്ത് അത്യാഹിത കേസുകൾ സ്വീകരിക്കാൻ ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) സജ്ജമായെന്ന് ഹമദ് ജനറൽ ആശുപത്രിയിലെ എമർജൻസി ആൻഡ് ട്രോമ വിഭാഗം എമർജൻസി സീനിയർ കൺസൾട്ടന്റ് ഡോ. വർദ അലി അൽ സഅദ് അറിയിച്ചു. അതേസമയം, എച്ച്.എം.സിക്ക് കീഴിലുള്ള അത്യാഹിത വിഭാഗങ്ങൾ ഗുരുതര, ജീവൻ രക്ഷ കേസുകൾക്കായി പ്രവർത്തിക്കുന്നതാണെന്നും ഗുരുതരമല്ലാത്ത കേസുകളിൽ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തെ സമീപിക്കണമെന്നും ഡോ. വർദ കൂട്ടിച്ചേർത്തു.
അവധി ദിവസങ്ങളിൽ നിരവധി കേസുകളാണ് എമർജൻസി, ആക്സിഡന്റ് വിഭാഗത്തിന് ലഭിക്കുന്നതെന്നും അവയിൽ ഭൂരിഭാഗവും അടിയന്തര ചികിത്സ ആവശ്യമില്ലാത്തതും നിസ്സാരവുമാണെന്നും ചൂണ്ടിക്കാട്ടിയ അവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ലഭ്യമാണെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.