ദോഹ: രോഗീപരിചരണത്തിൽ പുതിയ ചുവടുവെപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. ഹൃദയ, നാഡീസംബന്ധമായ രോഗങ്ങൾ ബാധിച്ചവർക്ക് പിന്തുണയും പുനരധിവാസവും ഉറപ്പുവരുത്തുന്ന ന്യൂറോ കാർഡിയാക് റിഹാബിലിറ്റേഷൻ പ്രോഗ്രാമാണ് എച്ച്.എം.സി പുതുതായി ആരംഭിച്ചിരിക്കുന്നത്. മേഖലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ റിഹാബിലിറ്റേഷൻ പ്രോഗ്രാമാണിത്.
എച്ച്.എം.സിയുടെ ഹാർട്ട് ആശുപത്രി, ഖത്തർ റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോർപറ്റേ് റിഹാബിലിറ്റേഷൻ സേവനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് നൂതനമായ പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.
രോഗികളുടെ ഹൃദയാരോഗ്യവും, നാഡീസംബന്ധമായ രോഗമുക്തിയും ഉറപ്പാക്കി ജീവിതനിലവാരം ഉയർത്തുന്ന സമഗ്രപരിചരണമാണ് ന്യൂറോ കാർഡിയാക് പുനരധിവാസം. കോമോർബിഡ് കാർഡിയാക്, ന്യൂറോളജിക്കൽ രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത രീതികൾ രോഗികളുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റാതിരിക്കുകയും അവർക്ക് സമഗ്രമായ രോഗീപരിചരണം നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എച്ച്.എം.സിയുടെ പുതിയ ന്യൂറോ കാർഡിയാക് പുനരധിവാസ പരിപാടി രോഗീപരിചരണത്തിൽ വലിയ കുതിപ്പായിരിക്കും. നാഡീ-ഹൃദയസംബന്ധമായ രോഗാവസ്ഥയിലുള്ളവർക്ക് സമഗ്രമായ സംയോജിത പുനരധിവാസ പരിപാടി നൽകുന്നതിലൂടെ തടസ്സമില്ലാത്തതും മികച്ചതുമായ പരിചരണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ടെലിമെട്രി, ഇ.സി.ജി വിശകലനം, വ്യായാമ പരിശോധന, വ്യായാമം, ഡോസേജ്, നൂതന സ്ക്രീനിങ് ടെക്നിക്കുകൾ തുടങ്ങി അത്യാധുനിക ഡയഗ്നോസ്റ്റിക്, ചികിത്സ സംവിധാനങ്ങളിലൂടെ രോഗിയുടെ രോഗമുക്തിയും ദീർഘകാല ആരോഗ്യവും ഒരുമിപ്പിക്കുന്നതിനുള്ള ചികിത്സാ പദ്ധതികളാണ് പ്രോഗ്രാമിലുൾപ്പെടുത്തിയിരിക്കുന്നത്.
സമഗ്രമായ രോഗീപരിചരണം ഉറപ്പാക്കുന്നതിലും പിന്തുടരുന്നതിലും സുപ്രധാന നാഴികക്കല്ലാണ് ന്യൂറോ കാർഡിയാക് പ്രോഗ്രാമെന്ന് റിഹാബിലിറ്റേഷൻ, ലോങ് ടേം കെയർ, ജെറിയാട്രിക്സ് വിഭാഗങ്ങളുടെ ഡെപ്യൂട്ടി ചീഫും കോർപറേറ്റ് റിഹാബിലിറ്റേഷൻ തെറപ്പി സർവിസ് മേധാവിയുമായ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.