വിനോദ് വി. നായർക്കുള്ള ഉപഹാരം എംബസി അപ്പെക്സ്
ബോഡി സംഘടന ഭാരവാഹികൾ കൈമാറുന്നു
ദോഹ: ഖത്തറിലെ പൊതു, സാമൂഹിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായ ഐ.സി.ബി.എഫ് മുൻ ആക്ടിങ് പ്രസിഡന്റും ഐ.സി.സി മുൻ വൈസ് പ്രസിഡന്റുമായ വിനോദ് വി. നായർക്ക് ഇന്ത്യൻ കമ്യൂണിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. രണ്ടുപതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന വിനോദ് നായർക്ക് ഇന്ത്യൻ എംബസി അനുബന്ധ സംഘടനകളായ ഐ.സി.ബി.എഫ്, ഐ.സി.സി, ഐ.എസ്.സി, ഐ.ബി.പി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു യാത്രയയപ്പ്.
ഐ.സി.സി അശോക ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ, ഖത്തറിലെ പ്രവാസസമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷപ്രസംഗം നടത്തി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, പ്രവാസി ഭാരതി സമ്മാൻ അവാർഡ് ജേതാവ് ഹസ്സൻ ചൗഗ്ലേ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി തുടങ്ങിയവർ വിനോദ് നായരുമായുള്ള ഹൃദയ സ്പർശിയായ അനുഭവങ്ങളും വ്യക്തിപരമായ അദ്ദേഹത്തിന്റെ മികവും ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളും പങ്കുവെച്ചു.
വിനോദ് വി. നായർ മറുപടി പ്രസംഗം നടത്തി. വിവിധ സംഘടന പ്രതിനിധികളും മുതിർന്ന കമ്യൂണിറ്റി നേതാക്കളും സുഹൃത്തുക്കളുമെല്ലാം വിനോദ് നായർക്ക് സ്നേഹാദരവ് അർപ്പിച്ച ചടങ്ങിന് ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻ കുമാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.