ദോഹ: രാജ്യത്തിെൻറ കിഴക്കൻ തീരത്തോട് ചേർന്ന പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതായി ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റടിക്കാനും പൊടിപടലമുയരാനും കാഴ്ചപരിധി കുറയാനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.അൽ റയ്യാൻ, അൽ ഹിലാൽ, മിസൈമീർ, ഐൻ ഖാലിദ് പ്രദേശങ്ങളിലാണ് കനത്ത മഴ ലഭിച്ചത്.
വ്യാഴം മുതൽ ശനിയാഴ്ച വരെ സമുദ്ര മുന്നറിയിപ്പ് നിലനിൽക്കും. വടക്ക് പടിഞ്ഞാറൻ ദിശയിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കാനും 30 നോട്ടിക്കൽ മൈൽ വേഗം പ്രാപിക്കാനും കടലിൽ 10 അടി ഉയരത്തിൽ തിരമാലയടിക്കാനും ഇടയുള്ളതിനാൽ ജാഗ്രത പാലിക്കണം.
കാലാവസ്ഥ അസ്ഥിരമായതിനാൽ വാഹനമോടിക്കുന്നവർ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണം.
1 ട്രാക്ക് മാറുമ്പോൾ വളരെ പതുക്കെയാക്കുക
2 പരമാവധി വേഗം കുറക്കുക
3 സുരക്ഷിതമായ അകലം പാലിക്കുക
4 ഹെഡ്ലൈറ്റ് ഓൺ ചെയ്യുക
5 വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഒഴിവാക്കുക
6 സബ്മെർജ്ഡ് റോഡുകൾ ഒഴിവാക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.