കേ​ര​ള വു​മ​ൺ​സ്​ ഇ​നീ​ഷി​യേ​റ്റി​വ്​ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഹെ​​ന്ന നൈ​റ്റി​ൽ മൈ​ലാ​ഞ്ചി അ​ണി​യി​ക്കു​ന്ന​വ​ർ

മൈലാഞ്ചി ചുവപ്പോടെ ഹെന്ന നൈറ്റ്

ദോഹ: പെരുന്നാൾ മൊഞ്ചണിഞ്ഞ്, കൈകളിൽ മൈലാഞ്ചിച്ചുവപ്പോടെ ആഘോഷങ്ങളെ വരവേറ്റ് കേരള വുമൺസ് ഇനീഷിയേറ്റിവ് ഖത്തർ (ക്വിഖ്) സംഘടിപ്പിച്ച മൈലാഞ്ചി രാവ്. ഇന്ത്യൻ കൾച്ചറൽ സെന്‍റർ (ഐ.സി.സി) സഹകരണത്തോടെ വ്യാഴാഴ്ച രാത്രിയില്‍ അശോക ഹാളില്‍ നടന്ന പരിപാടിയില്‍ 500 ഓളം സന്ദര്‍ശകർ എത്തി.

മുഗള്‍ രാജവംശത്തി‍െൻറ പ്രമേയത്തില്‍ ഒരുക്കിയ മൈലാഞ്ചി രാവില്‍ ഷാജഹാ‍െൻറയും മുംതാസി‍െൻറയും വേഷമണിഞ്ഞവര്‍ ആയിരുന്നു സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണം.

13 ഹെന്ന ഡിസൈനര്‍മാരാണ് മനോഹരമായ ഡിസൈനുകളില്‍ മൈലാഞ്ചി അണിയിക്കാന്‍ എത്തിയത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ മൈലാഞ്ചി അണിയാന്‍ എത്തിയിരുന്നു. മൈലാഞ്ചി അണിയലിനോട് അനുബന്ധിച്ച് പ്രവര്‍ത്തിച്ച രുചിയൂറും വിഭവങ്ങളുടെയും ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും ഏഴോളം സ്റ്റാളുകളിലും സന്ദര്‍ശക തിരക്കേറി.

ഐ.സി.സി ആക്ടിങ് പ്രസിഡന്‍റ് സുബ്രഹ്‌മണ്യ ഹെബ്ബഗലു, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരും മൈലാഞ്ചി രാവ് സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പ്രസിഡന്റ് സറീന അഹദിന്റെ അധ്യക്ഷതയില്‍ ക്വിഖ് എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ അംഗങ്ങളുടെ നേതൃത്വത്തിലാണ് ആഘോഷമായ മൈലാഞ്ചി രാവ് സംഘടിപ്പിച്ചത്.

Tags:    
News Summary - Henna night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.