ദോഹ: രാജ്യത്ത് ഒമിേക്രാൺ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും അവയിൽ ഭൂരിഭാഗവും തീവ്രത കുറഞ്ഞതും നേരിയ രോഗലക്ഷണങ്ങളോട് കൂടിയതാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ജമീല അൽ അജ്മി അറിയിച്ചു.
ഖത്തർ ടി.വിയുമായി സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ കമ്മ്യൂണിറ്റി പ്രതിരോധശേഷി 85 ശതമാനത്തിലധികം എത്തിയതിനാൽ രോഗലക്ഷണങ്ങൾ തീവ്രത കുറഞ്ഞതും മിതവുമായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ. അൽ അജ്മി വ്യക്തമാക്കി.
കോവിഡിെൻറ ഒമിക്രോൺ വകഭേദം വളരെ വേഗത്തിൽ പടരുന്നുണ്ട്. എന്നാൽ, ഖത്തറിലെയും മറ്റു രാജ്യങ്ങളിലെയും കേസുകളിലധികവും തീവ്രത കുറഞ്ഞതും മിതമായതുമാണ്. ചില കേസുകളിൽ കടുത്ത തലവേദനയും ശക്തമായ പനിയും കണ്ടുവരുന്നതായും അവർ വിശദീകരിച്ചു. ചില കേസുകൾ ഫ്ളു രോഗത്തിന് സമാനമായതാണ്.
സമൂഹത്തിലെ അധിക ജനങ്ങളും വാക്സിൻ എടുത്തിരിക്കെ ഒമിക്രോൺ കേസുകളിൽ രോഗലക്ഷണങ്ങൾ തീവ്രത കുറഞ്ഞിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് രോഗവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നവരും രോഗികളുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനക്ക് വിധേയരാകണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.