വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ക്കു​ന്നു

വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി

ദോ​ഹ: ഖ​ത്ത​റി​ലേ​ക്കും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​രു​മാ​യി തി​ര​ക്കേ​റി​യ അ​ന്താ​രാ​ഷ്ട്ര ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ല​ഖ്‍വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക​ൾ മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ​ന്ദ​ർ​ശി​ച്ചു. വ​ർ​ധി​ച്ചു​വ​രു​ന്ന തി​ര​ക്കും യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് ന​ട​ത്തു​ന്ന സ​മ​​ഗ്ര വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​തി​യ സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം മ​ന്ത്രി വി​ല​യി​രു​ത്തി.

ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ് സി.​ഇ.​ഒ എ​ൻ​ജി. ബ​ദ്ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ, ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ സ​അ്ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത സം​ഘം മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു.

ഗോ​ൾ​ഫ് കാ​ർ​ട് വാ​ഹ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ മ​ന്ത്രി​യും സം​ഘ​വും സ​ന്ദ​ർ​ശി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ഏ​റ്റ​വും പു​തി​യ ടെ​ർ​മി​ന​ലു​ക​ളും സെ​ൽ​ഫ് സ​ർ​വി​സ് കി​യോ​സ്കും ഉ​ൾ​പ്പെ​ടെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷ, സേ​വ​ന നി​ല​വാ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച സൗ​ക​ര്യ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് മു​മ്പാ​കെ വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Home Minister visits airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.