ദോഹ: കോവിഡ് ചെറുക്കാൻ ഹോട്ടൽ മേഖലയിൽ നടപടി കർശനമാക്കി. ഖത്തര്‍ നാഷനല്‍ ടൂറിസ ം കോര്പറേഷന് പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് ശില്പശാല സംഘടിപ്പിച്ചു. ആത ിഥേയ മേഖലയിലെ മുതിര്‍ന്ന പ്രതിനിധികള്‍ പങ്കെടുത്തു. പൊതുജനാരോഗ്യ മന്ത്രാലയത്തി ലെ ഡോ. സലാം ശറാബ് നേതൃത്വം നൽകി.
ആതിഥേയ മേഖലയിലെ ജീവനക്കാര്‍ സ്വയം സംരക്ഷണം ഒരുക്കുന്നതിനോടൊപ്പം അതിഥികള്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതുതരം സോപ്പ് ഉപയോഗിച്ചും കൈകഴുകി സൂക്ഷിക്കുന്നത് പ്രധാനമാണ്. ജീവനക്കാരനോ അതിഥിക്കോ കോവിഡ് ലക്ഷണമുണ്ടെങ്കില്‍ മറ്റുള്ളവരുമായി ഇടപെടാതെ മുന്‍കരുതല്‍ നടപടി സ്വീകരിക്കണം. ടോയ്ലറ്റുകള്, പൊതുസ്ഥലങ്ങള്‍, റസ്റ്റാറൻറുകള്‍, ലോബികള്‍, അതിഥി മുറികള്‍ എന്നിവ ശുദ്ധീകരിക്കാന്‍ 70 ശതമാനം ആല്‍ക്കഹോള്‍ അടിസ്ഥാനമുള്ള അണുനാശിനികള്‍ ഉപയോഗിക്കണം- ശിൽപശാല ചൂണ്ടിക്കാട്ടി.
കോവിഡിനെതിരെ തങ്ങള്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിവിധ ഹോട്ടല്‍ മാനേജര്‍മാര്‍ അറിയിച്ചു. ഹോട്ടലില്‍ പ്രവേശിക്കുന്നതിനുമുമ്പ് ദിനംപത്രി ജീവനക്കാരുടെ താപനില പരിശോധിക്കുന്നുണ്ട്. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ നിർദേശങ്ങൾ അനുസരിക്കുന്നുണ്ട്. കസേരകളും ജിം ഉപകരണങ്ങളും ഉപയോഗിച്ചതിനുശേഷം സാനിറ്റൈസ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ചില ഹോട്ടലുകളില്‍ പുതുതായി എത്തുന്നവര്‍ക്ക് സാനിറ്റൈസറുകള്‍ നൽകുന്നുണ്ട്. പൂളുകൾ ശുദ്ധീകരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്-മാനേജര്‍മാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.