ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യൻ തൊഴിലാളികൾക്കായി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഐ.സി. ബി.എഫ് കാഞ്ചാണി ഹാളിൽ ഡബ്ൾസ് കാറ്റഗറിയിൽ നടന്ന ടൂർണമെന്റിൽ 32 ടീമുകൾ പങ്കെടുത്തു.
എട്ട് മണിക്കൂർ നീണ്ട വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ അഹ്മദ് മുള്ള -സൗദ് അൻസാരി ടീം ടൂർണമെന്റ് ജേതാക്കളായി. അഫ്സൽ യൂസഫ് -യു.പി അഫ്സൽ സലാം ടീം രണ്ടാം സ്ഥാനവും റാഷിദ് ഖാൻ -കാഷിഫ് ശൈഖ് ടീം മൂന്നാം സ്ഥാനവും കതിരവൻ മാരിയപ്പൻ -മുഹമ്മദ് യൂസഫ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങൾക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ടൂർണമെന്റ് കോഓഡിനേറ്ററും ഐ.സി.ബി.എഫ് യുവജനക്ഷേമ വിഭാഗം മേധാവിയുമായ സമീർ അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഷാനവാസ് ബാവ സംസാരിച്ചു. മാനേജിങ് കമ്മിറ്റി അംഗം ശങ്കർ ഗൗഡ് നന്ദി പറഞ്ഞു. ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. മന്നായി കോർപറേഷൻ ഡിപ്പാർട്മെന്റ് ഹെഡ് സാഥിക് ബാഷ ഷംസുദ്ദീൻ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, ശങ്കർ ഗൗഡ്, അബ്ദുൾൽ റൗഫ്, കുൽവീന്ദർ സിങ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.