മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഐ.​സി.​ബി.​എ​ഫ്   ഈ​ദാ​ഘോ​ഷം

ദോ​ഹ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഐ.​സി.​ബി.​എ​ഫ് സം​ഘ​ടി​പ്പി​ച്ച ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ് സം​സാ​രി​ക്കു​ന്നു

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഐ.​സി.​ബി.​എ​ഫ് ഈ​ദാ​ഘോ​ഷം

ദോ​ഹ: ഇ​ന്ത്യ​ൻ എം​ബ​സി അ​പെ​ക്സ് ബോ​ഡി​യാ​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്റ് ഫോ​റം (ഐ.​സി.​ബി.​എ​ഫ്) ദോ​ഹ​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഈ​ദാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഒ​ന്നാം പെ​രു​ന്നാ​ൾ ദി​നം കാ​ല​ത്ത് ദോ​ഹ കോ​ർ​ണി​ഷി​ൽ ഒ​ത്തു​കൂ​ടി​യ നൂ​റോ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ്നേ​ഹ സ​മ്മാ​ന​മാ​യി മ​ധു​ര​വും ശീ​ത​ള പാ​നീ​യ​ങ്ങ​ളും ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്കൃ​ത വി​ഭാ​ഗ​ത്തോ​ട് ഐ.​സി.​ബി.​എ​ഫി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​വാ​നു​ള്ള അ​വ​രു​ടെ പ​രി​മി​തി​ക​ൾ മ​ന​സ്സി​ലാ​ക്കി ചേ​ർ​ത്തു​പി​ടി​ക്കാ​നു​ള്ള തീ​രു​മാ​ന​വും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഐ.​സി.​ബി.​എ​ഫ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ലേ​ബ​ർ വി​ഭാ​ഗം ത​ല​വ​ൻ ശ​ങ്ക​ർ ഗൗ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​മ​ർ വീ​ർ സി​ങ്, ഇ​ർ​ഫാ​ൻ അ​ൻ​സാ​രി, മി​നി സി​ബി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. സെ​ക്ര​ട്ട​റി ജാ​ഫ​ർ ത​യ്യി​ൽ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - ICBF Eid celebration for fishermen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.