ദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫ് 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്പോർട്സ് സെന്ററുമായി സഹകരിച്ച്, ഇന്ത്യൻ തൊഴിലാളികൾക്കായി കായികദിനം സംഘടിപ്പിച്ചു. ദേശീയ കായിക ദിനത്തിന്റെ ഭാഗമായി കേംബ്രിജ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള 200ലധികം പേർ പങ്കെടുത്തു.
വിവിധ ലേബർ ക്യാമ്പുകളിൽനിന്നുള്ള തൊഴിലാളികളെ വേദികളിലെത്തിക്കാൻ ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വടംവലി, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങിയ കായികയിനങ്ങളിൽ, അംഗങ്ങൾ കൊമ്പുകോർത്തപ്പോൾ, തുടക്കം മുതൽ തന്നെ കായികാവേശത്തിന്റെ അന്തരീക്ഷം വേദിയിൽ നിറഞ്ഞിരുന്നു. വിജയികൾക്ക് മെഡലുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മുൻ പ്രസിഡന്റുമാരായ നിലാംഗ്ഷു ഡേ, പി.എൻ. ബാബുരാജൻ, മുതിർന്ന കമ്യൂണിറ്റി നേതാക്കളായ ഹരീന്ദർപാൽ സിങ് ഭുള്ളർ, കെ.എസ്. പ്രസാദ്, ഐ.എസ്.സി ജനറൽ സെക്രട്ടറി നിഹാദ് അലി, സെക്രട്ടറി പ്രദീപ് പിള്ള, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ദീപേഷ് ജി.കെ, സുജാത ഫെർണാണ്ടസ്, ദീപക് ചുക്കാല, പുരുഷ് പ്രബു, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗെലു, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലൻ, സത്യനാരായണ മാലിറെഡ്ഡി, ഉപദേശക സമിതി അംഗം നന്ദിനി അബ്ബഗൗണി, ഐ.സി.ബി.എഫ് ഉപദേശക സമിതി അംഗങ്ങളായ ടി. രാമസെൽവം, ശശിധർ ഹെബ്ബാൾ എന്നിവരും വിവിധ കമ്യൂണിറ്റി നേതാക്കളും അസോസിയേറ്റഡ് ഓർഗനൈസേഷൻ ഭാരവാഹികളും സന്നിഹിതരായിരുന്നു.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി ബോബൻ വർക്കി, ട്രഷറർ കുൽദീപ് കൗർ ബഹൽ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ശങ്കർ ഗൗഡ്, സമീർ അഹ്മദ്, അബ്ദുൾ റൗഫ് തുടങ്ങിയവരും വിവിധ കമ്യൂണിറ്റി വളന്റിയർമാരും പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.