ദോഹ: വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെ ഇന്ത്യൻ കൾചറൽ സെൻറർ നേതൃത്വത്തിൽ ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒരു മാസത്തിലേറെ നീണ്ട തയാറെടുപ്പും പരിശീലനവുമായി വിവിധ സംഘടനകൾ ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളോടെയായിരുന്നു ഐ.സി.സി അശോക ഹാളിൽ സ്വാതന്ത്ര്യദിന പരിപാടി നടന്നത്.
ഭാരതീയ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും നിറഞ്ഞ നൃത്ത-സംഗീത പരിപാടികൾ അരങ്ങേറി. തെലുഗു കലാസമിതി, സംസ്കൃതി ഖത്തർ, ടി.ജി.എസ്, മഹാരാഷ്ട്ര മണ്ഡൽ ഖത്തർ, ഭംഗിയ പരിഷത് ഖത്തർ, പാലക്കാടൻ നാട്ടരങ്, ഗൾഫാർ അൽ മിസ്നദ് ഗ്രൂപ്പ്, തെലങ്കാന ജാഗ്രതി ഖത്തർ, സമന്വയം, കർണാടക സംഘ ഖത്തർ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ നടന്നത്. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, പത്നി ഡോ. അൽപന മിത്തൽ എന്നിവർ മുഖ്യാതിഥികളായി. എംബസി ഫസ്റ്റ്സെക്രട്ടറി സേവ്യർ ധൻരാജ്, മറ്റ് ഉദ്യോഗസ്ഥരായ ആഞ്ജലിന പ്രേമലത, ഹേമന്ത് കെ. ദ്വിവേദി, ക്യാപ്റ്റൻ മോഹൻ അട്ല, സുമൻ സോൻകർ, ഡോ. സോന സോമൻ എന്നിവർ പങ്കെടുത്തു. 75ാം സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി വരുംമാസങ്ങളിൽ കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്തതായി പ്രസിഡൻറ് പി.എൻ. ബാബുരാജൻ പറഞ്ഞു. േഷാർട്ട്വിഡിയോ, ക്വിസ് മത്സര വിജയികളെ െഎ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണ കുമാർ പ്രഖ്യാപിച്ചു. സുവനീർ അംബാസഡർ പ്രകാശനം ചെയ്തു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.