പ്രസിഡൻറ് പി.എൻ ബാബുരാജിൽ നിന്നും കെഫാഖ് ഭാരവാഹികൾ അംഗീകാരപത്രം ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തറിലെ കൊട്ടാരക്കര പ്രവാസികളുടെ അസോസിയേഷനായ 'കെഫാഖിന്' ഇന്ത്യൻ എംബസി അപെക്സ് ബോഡി ആയ ഐ.സി.സി അംഗത്വം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെയും കൂട്ടായ്‌മയാണ് കെഫാഖ്. ഐ.സി.സി അശോകാ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് പി.എൻ ബാബുരാജിൽ നിന്നും കെഫാഖ് ഭാരവാഹികൾ അംഗീകാരപത്രം ഏറ്റു വാങ്ങി. പി.എൻ ബാബു രാജൻ, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗേളു, സജീവ് സത്യശീലൻ,കെഫാഖ് പ്രസിഡൻറ് ബിജു കെ ഫിലിപ്പ്, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ സിബി മാത്യു, വൈസ് പ്രസിഡൻറ് ബിജു പി ജോൺ, ജോയിൻറ് സെക്രട്ടറി സജി ബേബി, വനിതാ ഫോറം കൺവീനർ ആൻസി രാജീവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.