ദോഹ: ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ അംഗങ്ങൾക്കും 85ഓളം വരുന്ന അസോസിയേറ്റഡ് കമ്മിറ്റികളുടെ അംഗങ്ങൾക്കുമായി പ്രിവിലേജ് കാർഡുമായി ഐ.സി.സി.
ഇന്ത്യൻ കാർണിവലിനോടനുബന്ധിച്ച് പ്രിവിലേജ് കാർഡ് പുറത്തിറക്കുമെന്ന് പ്രസിഡന്റ് എ.പി മണികണ്ഠൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങൾ, ചില്ലറ വിൽപന കേന്ദ്രങ്ങൾ ഉൾപ്പെടെ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ ഡിസ്കൗണ്ട് ലഭ്യമാക്കുന്നതാണ് പ്രിവിലേജ് കാർഡ്. നിശ്ചിത ഫീസ് ഈടാക്കിയാവും കാർഡ് അനുവദിക്കുന്നത്. രണ്ട് വർഷമാണ് ഒരു കാർഡിന്റെ കാലാവധി.
ഐ.സി.സിയുടെ വിവിധ പരിപാടികളും സേവനങ്ങളും അസോസിയേറ്റഡ് സംഘടനങ്ങളുടെ പരിപാടികളും ഖത്തറിലെ വിവിധ വിവരങ്ങളുമായി ഐ.സി.സി മൊബൈൽ ആപ്പും കാർണിവലിൽ പുറത്തിറക്കും. ഖത്തറിലുള്ള പ്രവാസികൾക്കും ഇന്ത്യയിലുള്ളവർക്കും ആവശ്യമായ വിവരങ്ങൾ ഒരു പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന വിധത്തിലാവും മൊബൈൽ ആപ് തയാറാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.