ഐ.സി.സി വെനസ്ഡേ ഫിയസ്റ്റയുടെ ഉദ്ഘാടനം ഇന്ത്യൻ എംബസി കോൺസുലാർഡോ. വൈഭവ് തണ്ഡ് ലെ നിർവഹിക്കുന്നു
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ കല-സാംസ്കാരിക ആഘോഷമായി ഇന്ത്യൻ കൾചറൽ സെന്റർ വെനസ്ഡേ ഫിയസ്റ്റ തിരികെയെത്തി.
എല്ലാ ബുധനാഴ്ചകളിലും ആഘോഷം സമ്മാനിച്ചുകൊണ്ടുള്ള പരിപാടി ഇടവേളക്കു ശേഷമാണ് പുനരാരംഭിക്കുന്നത്. ഐ.സി.സി അശോക ഹാളിൽ ഇന്ത്യൻ എംബസി കോൺസുലാർ ഡോ. വൈഭവ് തണ്ഡ് ലെ ഉദ്ഘാടനംചെയ്തു.
ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് സ്വാഗതവും, വൈസ് പ്രസിഡന്റ് ശാന്താനു ദേശ്പാണ്ഡേ ആമുഖ പ്രഭാഷണവും നിർവഹിച്ചു. ബുധനാഴ്ച ഫിയസ്റ്റക്കുള്ള കമ്യുണിറ്റിയുടെ പിന്തുണക്ക് പ്രസിഡന്റ് എ.പി. മണികണ്ഠൻ നന്ദി അറിയിച്ചു. ഉപദേശക സമിതി ചെയർമാൻ പി.എൻ. ബാബുരാജൻ സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ മുൻനിർത്തി ബിർല സ്കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് ആർ. നായരെ ആദരിച്ചു.
വിദ്യാർഥികളും മുതിർന്നവരും ഉൾപ്പെടെ കലാകാരന്മാരുടെ പ്രകടനവും അരങ്ങേറി. ഐ.സി.സി കൾചറൽ ആക്ടിവിറ്റീസ് മേധാവി നന്ദിനി അബ്ബഗൗനി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.