ദോഹ: കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പത് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചില്ലെങ്കിൽ ഇനി ഇഹ്തിറാസിലെ വാക്സിനേഷൻ പദവിയുണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രാലയം.
നേരത്തേയുള്ള നിർദേശം ഫെബ്രുവരി ഒന്നു മുതൽ പ്രാബല്ല്യത്തിലായതായി ഇഹ്തിറാസ് സംബന്ധിച്ച് പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കി.
നിലവിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും, ബൂസ്റ്റർ ഡോസ് എടുത്തവർക്കുമാണ് ഇഹ്തിറാസിൽ ഗോൾഡൻ ഫ്രെയിമാണ് പ്രതിരോധ ശേഷി ആർജിച്ചതായി സൂചന നൽകുന്നത്. രണ്ടാം ഡോസ് സ്വീകരിച്ചവർക്ക് ആറുമാസം പിന്നിടുന്നതോടെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങുന്നുണ്ട്.
എന്നാൽ, ഒമ്പതു മാസത്തിനുള്ളിലും കരുതൽ ഡോസ് സ്വീകരിക്കാത്തവരുടെ വാക്സിനേഷൻ സ്റ്റാറ്റസാണ് ഫെബ്രുവരി ഒന്നു മുതൽ നഷ്ടമായി തുടങ്ങുന്നത്.
ഇവരെ വാക്സിൻ സ്വീകരിക്കാത്തവരായാവും പരിഗണിക്കുക.
പൊതുസ്ഥലങ്ങൾ, ഷോപ്പിങ് സെന്‍ററുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ ഇവരുടെ പ്രവേശനങ്ങൾക്ക് നിയന്ത്രണങ്ങൾ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.