ഇ​ഫ്താ​ർ വി​ത​ര​ണ പ​ങ്കാ​ളി​ക​ളെ ആ​ദ​രി​ച്ചു

സി.ഐ.സി ഇഫ്താർ വിതരണ പദ്ധതി പങ്കാളികളുടെ ആദരിക്കൽ ചടങ്ങിൽ ഇ. അർഷദ് സംസാരിക്കുന്നു

ഇ​ഫ്താ​ർ വി​ത​ര​ണ പ​ങ്കാ​ളി​ക​ളെ ആ​ദ​രി​ച്ചു

ദോ​ഹ: സെ​ന്റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി) ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി റ​മ​ദാ​നി​ൽ ന​ട​ത്തി​വ​രു​ന്ന ഇ​ഫ്താ​ർ വി​ത​ര​ണ സം​രം​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രെ ആ​ദ​രി​ച്ചു. വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ, പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ​യും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​ദൂ​ര മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഫാ​മു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​ക​ൾ​പോ​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​യി ഇ​ഫ്താ​ർ ന​ൽ​കു​ന്ന​ത്.

ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഇ. ​അ​ർ​ഷ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ​ഫീ​ഖ് പി.​സി ഖു​ർ​ആ​ൻ പാ​രാ​യ​ണം നി​ർ​വ​ഹി​ച്ചു. സി.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ലാ​ൽ ഹ​രി​പ്പാ​ട്, മ​ദീ​ന ഖ​ലീ​ഫ സോ​ണ​ൽ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഹ​മീ​ദ്, ദോ​ഹ സോ​ണ​ൽ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ അ​ഹ​മ്മ​ദ്, തു​മാ​മ സോ​ണ​ൽ പ്ര​സി​ഡ​ന്റ് മു​ഷ്താ​ഖ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സു​ഹൈ​ൽ ശാ​ന്ത​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞു. വ​ള​ന്റി​യ​ർ ക്യാ​പ്റ്റ​നും ഇ​ഫ്താ​ർ പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ സി​ദ്ദി​ഖ് വേ​ങ്ങ​ര റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 150ഓ​ളം വ​ള​ന്റി​യ​ർ​മാ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ 60,000ത്തോ​ളം ഇ​ഫ്താ​ർ കി​റ്റു​ക​ളാ​ണ് ഈ ​വ​ർ​ഷം വി​ത​ര​ണം ന​ട​ത്തി​യ​ത്.

തെ​ലു​ങ്കാ​ന വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ഐ.​ടി ടീം, ​ഐ.​ടി.​പി.​എ​ൻ, എ​ഫ്.​സി. ബി​ദ, ക്യു.​എ.​ഐ.​ഡി, അ​ൻ​സാ​ർ അ​ലു​മ്നി, എം.​ഇ.​എ​സ് അ​ലു​മ്നി, എം.​ഇ.​എ​സ് വു​മ​ൺ അ​ലു​മ്നി, വ​ഹ​ബ്‌, പ്ര​വാ​സി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ, ഖ​ത്ത​ർ മ​ല്ലു വ​ള​ന്റീ​ർ​സ്, ഖ​ത്ത​ർ മ​ല​യാ​ളീ​സ്, ഖ​ത്ത​ർ വ​ള​പ​ട്ട​ണം അ​സോ​സി​യേ​ഷ​ൻ, ച​ക്ക​ര​ക്കൂ​ട്ടം, പ്ര​വാ​സി വെ​ൽ​ഫ​യ​ർ ആ​ൻ​ഡ് ക​ൾ​ച​റ​ൽ ഫോ​റം, യൂ​ത്ത് ഫോ​റം, വി​മ​ൻ ഇ​ന്ത്യ ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ അ​റു​പ​തോ​ളം കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. ടി.​കെ. സു​ധീ​ർ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. അ​ബ്ദു​ൽ ജ​ലീ​ൽ എം.​എം, താ​ഹി​ർ ടി.​കെ. ഫ​ഹ​ദ്, ഇ.​കെ. മു​ഹ​മ്മ​ദ് റ​ഫീ​ഖ്, അ​സ്ഹ​ർ അ​ലി സാ​ജി​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Iftar distribution partners honored in doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.