ആയിരങ്ങൾ ഒത്തുചേർന്ന ഇന്‍കാസ് ഇഫ്താര്‍
ദോഹ: അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ ശ്രദ്ധേയമായി. കമ്യൂണിറ്റി നേതാക്കളും, വിവിധ സംഘടന പ്രതിനിധികളും മുതൽ പ്രവാസ ലോകത്തെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്ത ഇഫ്താർ സംഗമം ജനസാഗരമായി. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.പി. മണികണ്ഠന് റമദാന് സന്ദേശം നല്കി. വിശപ്പിന്റെ പ്രയാസം ഏവരെയും ബോധ്യപ്പെടുത്തുകയും ത്യാഗത്തിന്റെയും പരസ്പര സഹായത്തിന്റെയും ആവശ്യകത നമ്മെ ഓര്‍മപ്പെടുത്തുകയും പാവപ്പെട്ടവനെ ചേര്‍ത്തു നിർത്താനുള്ള പ്രചോദനവും റമദാന് നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന് ദിനകര്‍, ഹെഡ് ഓഫ് ചാന്‍സലര്‍ വൈഭവ് തണ്ടാലെ , ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാന്, ജനറല്‍ സെക്രട്ടറി നിഹാദ് അലി, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ഐ.സി.സി വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബഗെലു, ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങി വിവിധ അപ്പെക്സ് ബോഡി ഭാരവാഹികള്‍, ഖത്തറിലെ സാമൂഹ്യ -സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സംബന്ധിച്ചു.
ഇന്‍കാസ് പാട്രൻ മുഹമ്മദ് ഷാനവാസ്, അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോപ്പച്ചന്‍ തെക്കെകൂറ്റ്, ഇന്‍കാസ് സീനിയര്‍ നേതാവ് കെ.കെ. ഉസ്മാന്, അഡ്വൈസറി ബോര്‍ഡ് അംഗങ്ങളായ അബ്രഹാം കെ. ജോസഫ് , പ്രദീപ് പിള്ളൈ, വൈസ് പ്രസിഡന്റുമാരായ സി. താജുദ്ദീന്, വി.എസ്. അബ്ദുറഹ്മാന്, മീഡിയ കോഓഡിനേറ്റര്‍ സര്‍ജിത്ത് കുട്ടംപറമ്പത്ത് തുടങ്ങിയ സെന്‍ട്രല്‍ കമ്മിറ്റി -ജില്ല ഭാരവാഹികളും വനിത -യൂത്ത് വിങ് നേതാക്കളും സംഗമത്തിന് നേതൃത്വം നല്കി. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും ട്രഷറര്‍ ഈപ്പന് തോമസ് നന്ദിയും പറഞ്ഞു.
അൽ ഖോർ ഏരിയ കെ.എം.സി.സി ‘മൗസിം അൽ ഖൈർ’ സംഗമത്തിൽ നിന്ന്
സമൂഹ ഇഫ്താറും ആരോഗ്യ ബോധവത്കരണ ക്ലാസും
ദോഹ: അൽഖോർ ഏരിയ കെ.എം.സി.സി കമ്മിറ്റിയും വനിത വിങ്ങും സംയുക്തമായി ‘മൗസിം അൽ ഖൈർ’ സമൂഹ ഇഫ്താർ മീറ്റും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
അൽ ഖോർ നാഷനൽ കിൻഡർ ഗാർട്ടനിൽ നടന്ന പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. അമേരിക്കൽ ഹോസ്പിറ്റൽ ക്ലിനിക് , ഗ്രൂപ് സി.ഇ.ഒ ഡോ. മുഹമ്മദ് ജസീൽ ആരോഗ്യ ബോധവത്കരണം നടത്തി. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി താഹിർ, സംസ്ഥാന വനിത കമ്മിറ്റി ഭാരവാഹികളായ സലീന കുളത്ത്, ഡോ. നസ്റിൻ, ഡോ. ബുഷ്റ, മാജിദ, നസീം മെഡിക്കൽ സെന്റർ ഡിവിഷനൽ മാനേജർ ഹാഷിം, വിവിധ സംഘടന പ്രതിനിധികളായ ഇല്യാസ് വാഫി, സകീർ ഹുസൈൻ, ജയകുമാർ, ജാവേദ് ഹുദവി, ജയപാൽ എന്നിവർ സംസാരിച്ചു. ഹംസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശംസുദ്ദീൻ ചെമ്പൻ സ്വാഗതവും ട്രഷറർ പ്രശാന്ത് കോട്ടക്കൽ നന്ദിയും പറഞ്ഞു.
അൽഖോർ ഏരിയ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ ചേളാരി, അബ്ദുൽ റസാഖ് പി.എം, മുഹമ്മദ് ഷാഫി ഉപ്പളക്കൽ, നൂറുദ്ദീൻ ടി, ഇല്യാസ് കുഞ്ഞിമോൻ, ഫിറോസ് എം, മുഹമ്മദ് ഹഫ്സൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.