ദോഹ: വിവിധ രാജ്യക്കാരായ പ്രവാസികൾ ഉൾപ്പെടെ പതിനായിരങ്ങൾക്ക് ആശ്വാസമാവുന്ന റമദാൻ ഇഫ്താർ ടെന്റ് കേന്ദ്രങ്ങളുടെ വിവരങ്ങൾ ഔഖാഫ് മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വൈകുന്നേരങ്ങളിലും രാത്രിയിലും ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ വിവരങ്ങളും പ്രഖ്യാപിച്ചു. റമദാൻ ഒന്നു മുതൽ തന്നെ ഖത്തറിലെ വിവിധ കേന്ദ്രങ്ങളിൽ മതകാര്യ മന്ത്രാലയത്തിന്റെയും ഖത്തർ ചാരിറ്റിയുടെയുമെല്ലാം നോമ്പുതുറ ടെന്റുകൾ പ്രവർത്തിക്കുന്നുണ്ട്.
ദോഹ കോർണിഷ്, മിയ പാർക്ക്, സൂഖ് വാഖിഫ്, കതാറ, ലുസൈൽ, പേൾ, ഓൾഡ് റയാൻ പ്രെയർ ഗ്രൗണ്ട്, അൽ അസിസിയ ഈദ് നമസ്കാര മൈതാനം എന്നിവിടങ്ങളിലാണ് നോമ്പുതുറ വിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തുന്നത്. ഇഫ്താർ ടെന്റുകൾ: ഐൻ ഖാലിദ് (വ്യാഴം, വെള്ളി സൂഖിൽ), ബിൻ ഉംറാൻ (ഈദ് നമസ്കാര സ്ഥലം), അൽ വക്റ സിറ്റി, അൽ ഖോർ (ഉസ്മാൻ ബിൻ അഫാൻ പള്ളി), ഇൻഡസ്ട്രിയൽ ഏരിയ, ന്യൂ സെൻട്രൽ മാർക്കറ്റ് (അൽ സൈലിയ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.