ദോഹ: ഇന്ത്യക്ക് ഖത്തറിൽനിന്ന് കോവിഡ് സഹായം തുടരുന്നു. 40 മെട്രിക് ടൺ ഓക്സിജൻ കൂടി ഖത്തറിെൻറയും ദോഹയിലെ ഫ്രഞ്ച് എംബസിയുടെയും നേതൃത്വത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുപോകും.
ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തർകാഷ് കപ്പലിൽ രണ്ട് ക്രയോജനിക് ടാങ്കറുകൾ കയറ്റുന്ന ജോലികൾ വെള്ളിയാഴ്ച തന്നെ പൂർത്തിയാക്കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യയിലേക്ക് ഓക്സിജൻ കൊണ്ടുപോകുന്നത്.
ക്രയോജനിക് ടാങ്കറുകൾ ഫ്രാൻസ് സർക്കാറാണ് നൽകിയിരിക്കുന്നത്. ഓക്സിജൻ നൽകിയതാകട്ടെ, ഖത്തർ പെട്രോളിയത്തിെൻറ അനുബന്ധ കമ്പനിയായ 'ഗസാൽ' ആണ്. കഴിഞ്ഞ വ്യാഴാഴ്ച ഐ.എൻ.എസ് ത്രികാന്ത് കപ്പലിൽ 40 മെട്രിക് ടണ്‍ ഓക്സിജൻ ഇന്ത്യയിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ച മൂന്നു വിമാനങ്ങളിൽ 300 ടൺ സഹായവസ്തുക്കൾ ഖത്തർ എയർവേസ് സൗജന്യമായി എത്തിച്ചിരുന്നു.
മേയ് രണ്ടിന് മെഡിക്കൽ വസ്തുക്കൾ അടങ്ങിയ ചരക്കുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐ.എൻ.എസ് കൊല്‍ക്കത്തയും പോയിരുന്നു. എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്) ശേഖരിച്ച സഹായങ്ങളായിരുന്നു ഇതിൽ.
മെഡിക്കൽ വസ്തുക്കൾ സ്വരൂപിക്കാൻ ഖത്തർ എയർവേസും ഗൾഫ് വെയർ ഹൗസിങ് കമ്പനിയും(ജി.ഡബ്ല്യു.സി) തുടങ്ങിയ സംയുക്ത പദ്ധതിയും നടക്കുന്നുണ്ട്.
ആകെ 1200 മെട്രിക് ടൺ ഓക്സിജൻ ഖത്തറിൽനിന്ന് ഇന്ത്യയിലെത്തിക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അറിയിച്ചിരുന്നു. ഇന്ത്യക്കായി കോവിഡ് സഹായം എത്തിക്കാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നേരത്തേ ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.