ഇന്ത്യ - ഖത്തർ സുരക്ഷാ, നിയമനിർവഹണകാര്യങ്ങളുടെ സംയുക്ത സമിതി യോഗത്തിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിലെയും ഖത്തർ ആഭ്യന്തര മ​ന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ പ​ങ്കെടുക്കുന്നു

സുരക്ഷാ സഹകരണം ഉറപ്പാക്കി ഇന്ത്യ -ഖത്തർ ഉന്നതതല ചർച്ച

ദോഹ: സുരക്ഷാ, നിയമനിർവഹണ മേഖലയിലെ ഇന്ത്യ - ഖത്തർ സഹകരണം സംബന്ധിച്ച ജോയൻറ്​ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം ചേർന്നു. ആഭ്യന്തര മന്ത്രാലയം അഡീഷനൽ സെക്രട്ടറി പ്രവീൺ വസിഷ്​ഠി​െൻറ നേതൃത്വത്തിലുള്ള ഉന്നതല ഇന്ത്യൻ സംഘവും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്​ഥൻ ബ്രിഗേഡിയർ ജനറൽ നാസർ യൂസുഫ്​ അൽ മാലി​െൻറ നേതൃത്വത്തിലുള്ള ഖത്തർ സംഘവുമാണ്​ രണ്ടാമത്​ ജോയൻറ്​ കമ്മിറ്റി യോഗത്തിൽ ഇരു രാജ്യങ്ങളെയും പ്രതിനിധാനം ചെയ്​തത്​. ​ഓൺലൈൻ വഴി നടന്ന യോഗത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ വിവിധ മേഖലകളിലെ സുരക്ഷ സംബന്ധിച്ച്​ ചർച്ചയായി. സൈബർ ​സുരക്ഷ, തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങളിലെ സഹകരണം, മയക്കുമരുന്നുകളുടെയും ലഹരിവസ്​തുക്കളുടെയും കടത്ത്​ തടയൽ, വ്യവസായിക സുരക്ഷ വർധിപ്പിക്കൽ, സാമ്പത്തിക തട്ടിപ്പുകൾ തടയൽ, ഖത്തർ വേദിയാവുന്ന 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ഇരു രാജ്യങ്ങൾക്കുടമിടയിലെ സുരക്ഷ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ധാരണയായി.

സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ അനുഭവവും വൈദഗ്ധ്യവും ഇന്ത്യ പങ്കുവെച്ചു. വിവിധ മേഖലകളിലെ സഹകരണ താൽപര്യത്തെയും ഇന്ത്യയുടെ വാഗ്​ദാനങ്ങളെയും ഖത്തർ സ്വാഗതം ചെയ്​തു. ഖത്തറിലെ ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കാളികളായി.

കോവിഡ്​ കാലത്തെ ഖത്തറി​െൻറ സേവനങ്ങളെ അഭിനന്ദിച്ച ഇന്ത്യ, രാജ്യത്തെ ഖത്തർ വിസ സെൻ ററുകളുടെ പ്രവർത്തനം പുനരാരംഭിച്ചതിനും സന്ദർശക, ബിസിനസ്​ വിസകൾ അനുവദിച്ചതിനും നന്ദി അറിയിച്ചു. 2008ൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച സുരക്ഷാ-നിയമനിർവഹണ സഹകരണ കരാറി​െൻറ തുടർച്ചയായാണ്​ ഉദ്യോഗസ്ഥ തല കൂടിക്കാഴ്​ച. അടുത്ത സംയുക്​ത യോഗം 2022ൽ ഇന്ത്യയിൽ വെച്ച്​ നടത്താനും തീരുമാനമായി. 

Tags:    
News Summary - India-Qatar high-level talks to ensure security cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.