ദേശീയ ദിനം: ഖത്തറിന് ആശംസയുമായി ഇന്ത്യ

ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസയുമായി ഇന്ത്യ. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ​ആശംസാ സന്ദേശം അയച്ചു. ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് ഖത്തർ നൽകുന്ന ആതിഥേയത്വത്തിന് ഇരുവരും അമീറിന് നന്ദി അറിയിച്ചു.

ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢമാകാട്ടെ എന്നും ആശംസിച്ചു. ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ആശംസ നേർന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിക്കുള്ള സന്ദേശത്തിലാണ് ആശംസ അറിയിച്ചത്.

Tags:    
News Summary - India​'s National Day Greetings to Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT