ഹ​മ​ദ് ആ​ശു​പ​ത്രി സാം​ക്ര​മി​ക​രോ​ഗ വി​ഭാ​ഗം ന​ട​ത്തി മെ​ഡി​ക്ക​ൽ ​ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത ക​ൾ​ച​റ​ൽ ഫോ​റം വ​ള​ന്റി​യ​ർ​മാ​ർ

സാംക്രമികരോഗ ബോധവത്കരണ ക്യാമ്പ്

ദോഹ: ഹമദ് ആശുപത്രി സാംക്രമികരോഗ വിഭാഗം നേതൃത്വത്തിൽ ഏഷ്യന്‍ ടൗൺ ഗ്രാൻഡ് മാളിൽ മൂന്ന് ദിവസങ്ങളിലായി മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ പരിപാടിയും നടന്നു. സാംക്രമികരോഗ വിഭാഗത്തിലെ ഡോ. മനോജിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ വിദഗ്ധർ, നഴ്സുമാർ, ക്ലിനിക്കൽ ജിവനക്കാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ടി.ബി, ലെപ്രസി തുടങ്ങിയ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും സാംക്രമികരോഗ പരിശോധനയും നടന്ന ക്യാമ്പിൽ ഇത്തരം രോഗങ്ങൾക്കുള്ള ചികിത്സ സൗകര്യങ്ങൾ, ആവശ്യമായ മുൻകരുതലുകൾ എന്നിവയെക്കുറിച്ച് വിവിധ ഭാഷകളിൽ വിശദീകരണം നൽകി. സാംക്രമികരോഗ സംബന്ധമായി ലഘുലേഖകളും ക്യാമ്പിൽ വിതരണം നടത്തി. കള്‍ചറല്‍ ഫോറം വളന്റിയര്‍മാര്‍ സജീവമായി പങ്കെടുത്തു.

ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന നൂറുകണക്കിന് തൊഴിലാളികള്‍ക്ക് ക്യാമ്പ് വലിയ അനുഗ്രഹമായി. ബോധവത്കരണ ക്യാമ്പ് വിജയിപ്പിക്കാൻ കൾചറൽ ഫോറം നടത്തിയ ശ്രമങ്ങളെ ഹമദ് ഹോസ്പിറ്റൽ സാംക്രമികരോഗ വിഭാഗം ഡയറക്ടർ ഡോ. മുന അൽമസ്ലമാനി അഭിനന്ദിച്ചു.

കള്‍ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ടി.കെ. മുഹമ്മദ് കുഞ്ഞി, ടീം വെല്‍ഫെയര്‍ ക്യാപ്റ്റന്‍ സഞ്ജയ് ചെറിയാന്‍, കള്‍ചറല്‍ ഫോറം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണന്‍, ഡോ. നൗഷാദ്, കൾചറൽ ഫോറം മെഡിക്കൽ ടിം കോഓഡിനേറ്റർമാരായ ഇസ്മായിൽ മുത്തേടത്ത്, ഹാരിസ് അകരത്ത്, മൻസൂർ അലി പാറക്കൽ, നാദാപുരം സൈനുദ്ദീൻ, കോട്ടയം ജില്ല ജനറൽ സെക്രട്ടറി അഹമ്മദ്ഷാ, പാലക്കാട് ജില്ല പ്രസിഡന്റ് മുഹമ്മദ് റാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ വളന്റിയര്‍മാർ സേവനം നടത്തിയത്.

Tags:    
News Summary - Infectious Disease Awareness Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.