യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് ഇ​ന്റ​ർ സോ​ൺ ബോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ തു​മാ​സ സോ​ൺ ടീം

ഇ​ന്റ​ർ​സോ​ൺ ബോ​ക്സ് ക്രി​ക്ക​റ്റ്: തു​മാ​മ ജേ​താ​ക്ക​ൾ

ദോ​ഹ: യൂ​ത്ത് ഫോ​റം ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച ഒ​ന്നാ​മ​ത് ഇ​ന്റ​ർ സോ​ൺ ബോ​ക്സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ തു​മാ​മ സോ​ൺ ജേ​താ​ക്ക​ളാ​യി. ഗ​റാ​ഫ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ക​ലാ​ശ​പ്പോ​രി​ൽ അ​ൽ​ഖോ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് തു​മാ​മ പ്ര​ഥ​മ ഇ​ന്റ​ർ​സോ​ൺ ബോ​ക്‌​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ദോ​ഹ, തു​മാ​മ, റ​യ്യാ​ൻ, മ​ദീ​ന ഖ​ലീ​ഫ, വ​ക്റ, അ​ൽ​ഖോ​ർ സോ​ണു​ക​ളി​ൽ​നി​ന്നു​ള്ള ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെൻറി​ൽ പ​ങ്കെ​ടു​ത്ത​ത്. മി​ക​ച്ച ബാ​റ്റ​റാ​യി ന​ബീ​ലി​നെ​യും (തു​മാ​മ) ബൗ​ള​റാ​യി ന​ജീ​ബി​നെ​യും (അ​ൽ​ഖോ​ർ) തി​ര​ഞ്ഞെ​ടു​ത്തു. ആ​രി​ഫ്, ഫൈ​സ​ൽ, ഹ​ബീ​ബ്, അ​ഹ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫ​ബീ​ർ അ​ലി, ആ​സ്ജ​ദ്, റ​ഫീ​ഖ്, ജീ​ഷി​ൻ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Interzone box cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.