ദോഹ: പുതുവർഷത്തിൽ നാടാകെ അനുഗ്രഹമായി പെയ്തിറങ്ങിയ മഴ ഇടവേളക്കു ശേഷം വീണ്ടുമെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് ദോഹയിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുമായി മഴ പെയ്തത്. ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിന്ന മഴയായിരുന്നു പല കേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴപെയ്യാനുള്ള സാധ്യത കഴിഞ്ഞ ദിവസങ്ങളിൽ കാലാവസ്ഥ വിഭാഗം പ്രവചിച്ചിരുന്നു. മഴപെയ്തതിെൻറ ദൃശ്യങ്ങൾ കാലാവസ്ഥ അധികൃതർ ട്വിറ്ററിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.