എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടീ​വ്‌ ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ

കെ.​എ​ല്‍10 ലെ​ജ​ൻ​ഡ്സ് ടീം

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​ല്ലാം ഒ​രേ മൈ​താ​നി​യി​ൽ അ​ണി​നി​ര​ന്ന് ജി​ല്ല​ക​ളാ​യി തി​രി​ഞ്ഞ് ഓ​ടി​യും ചാ​ടി​യും പോ​ര​ടി​ച്ച ദി​നം.വാ​രാ​ന്ത്യ അ​വ​ധി​ദി​ന​ത്തി​ലെ പ​ക​ലി​ലും രാ​ത്രി​യി​ലു​മാ​യി ആ​യി​ര​ത്തി​ലേ​റെ പേ​ർ ദു​ഹൈ​ലി​ലെ ദോ​ഹ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ്‌ സ​യ​ൻ​സ്‌ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഗ്രൗ​ണ്ടി​നെ സ​ജീ​വ​മാ​ക്കി​യ​പ്പോ​ൾ കേ​ര​ളോ​ത്സ​വ​ത്തി​ന്റെ ചെ​റു​പ​തി​പ്പ് പ്ര​വാ​സ​മ​ണ്ണി​നും ആ​സ്വ​ദി​ക്കാ​നാ​യി.

ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കാ​യി​ക-​യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അം​ഗീ​കാ​ര​ത്തോ​ടെ എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടി​വ്‌ സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വേ​ദി​യാ​യ​ത്.

പ്ര​വാ​സ​ത്തി​ലെ ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ ഒ​ത്തു​ചേ​ർ​ന്ന് പ​ര​സ്പ​രം മാ​റ്റു​ര​ച്ച കാ​യി​ക​മേ​ള​യി​ൽ കേ​ര​ള​ത്തി​ലെ 13 ജി​ല്ലാ ടീ​മു​ക​ൾ പ​​ങ്കെ​ടു​ത്തു.

വി​വി​ധ ഇ​ന​ങ്ങ​ളി​ലെ വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളും ഖ​ത്ത​റി​ന്റെ​യും ഇ​ന്ത്യ​യു​ടെ​യും സാം​സ്കാ​രി​ക കാ​യി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ വി​ളി​ച്ച​റി​യി​ച്ച് ടീം ​പ​രേ​ഡും ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് മീ​റ്റി​നെ ശ്ര​ദ്ധേ​യ​മാ​ക്കി. അ​ത്യ​ന്തം വീ​റും വാ​ശി​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ 78 പോ​യ​ന്റു​ക​ള്‍ നേ​ടി കെ.​എ​ല്‍ 10 ലെ​ജ​ൻ​ഡ്സ് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍മാ​രാ​യി. 72 പോ​യ​ന്റു​ക​ള്‍ നേ​ടി കാ​ലി​ക്ക​റ്റ് സ്പോ​ര്‍ട്സ് ക്ല​ബ് ര​ണ്ടാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ കേ​വ​ലം ഒ​രു പോ​യ​ന്റി​ന്റെ വ്യ​ത്യാ​സ​ത്തി​ല്‍ തൃ​ശൂ​ര്‍ യൂ​ത്ത് ക്ല​ബി​ന് മൂ​ന്നാം സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.

ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി വൈ​ഭ​വ് ത​ണ്ടാ​ലേ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത ടീ​മു​ക​ള്‍ അ​ണി​നി​ര​ന്ന പ​രേ​ഡി​ന്റെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച വൈ​ഭ​വ് ത​ണ്ടാ​ലേ ഖ​ത്ത​ര്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​തി​നി​ധി ക്യാ​പ്റ്റ​ന്‍ ഹ​മ​ദ് ഹ​ബീ​ബ് അ​ല്‍ ഹാ​ജി​രി​യു​മാ​യി ചേ​ർ​ന്ന് മേ​ള​യു​ടെ ദീ​പ ശി​ഖ എ​ക്സ്പാ​റ്റ്സ് സ്പോ​ർ​ടി​വ്‌ ക്യാ​പ്റ്റ​ന്‍ അ​സീം എം.​ടി​ക്കും ലേ​ഡീ​സ് ക്യാ​പ്റ്റ​ന്‍ നി​ത്യ സു​ബീ​ഷി​നും കൈ​മാ​റി.

ഇ​ന്ത്യ​ന്‍ ക​ള്‍ച്ച​റ​ല്‍ സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍ എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടി​വ്‌ പ​താ​ക ഓ​ര്‍ഗ​നൈ​സി​ങ് ക​മ്മി​റ്റി​യം​ഗം അ​ബ്ദു​റ​ഹീം വേ​ങ്ങേ​രി​ക്കും സ്പോ​ര്‍ട്സ് മീ​റ്റ് ഔ​ദ്യോ​ഗി​ക പ​താ​ക സു​ഡാ​ന്‍ ഫു​ട്ബാ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ അ​ബ്ദു അ​സീ​സ് സ​ക​രി​യ്യ സ്പോ​ര്‍ട്സ് മീ​റ്റ് ടെ​ക്നി​ക​ല്‍ ഹെ​ഡ് താ​സീ​ന്‍ അ​മീ​നും, ഇ​ന്ത്യ​ന്‍ ദേ​ശീ​യ പ​താ​ക ഇ​ന്ത്യ​ന്‍ സ്പോ​ര്‍ട്സ് സെ​ന്റ​ര്‍ പ്ര​സി​ഡ​ന്റ് ഇ.​പി. അ​ബ്ദു​റ​ഹ്മാ​ന്‍ സ്പോ​ര്‍ട്സ് മീ​റ്റ് കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ന​സ് ജ​മാ​ലി​നും ഖ​ത്ത​ര്‍ പ​താ​ക ഐ.​സി.​ബി.​എ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് ദീ​പ​ക് ഷെ​ട്ടി എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടി​വ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ല്‍ അ​ഹ​മ്മ​ദി​നും കൈ​മാ​റി. സു​ഡാ​ന്‍ ഫു​ട്ബാ​ള്‍ ടീം ​മു​ന്‍ ക്യാ​പ്റ്റ​ന്‍ അ​ബ്ദു അ​സീ​സ് സ​ക​രി​യ്യ മേ​ള​യു​ടെ ട്രോ​ഫി അ​നാഛാ​ദ​നം ചെ​യ്തു.

ഗോ​ള്‍ഫ് താ​രം യാ​സ്മി​ന്‍ അ​ല്‍ ഷ​ര്‍ഷാ​നി. ഐ.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സു​ബ്ര​മ​ണ്യ ഹെ​ബ്ബ​ലു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ന്‍ കു​മാ​ര്‍, ഐ.​സി.​ബി.​എ​ഫ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍ക്കി ബോ​ബ​ന്‍, ഐ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി, ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, ഐ.​സി.​സി സെ​ക്ര​ട്ട​റി അ​ബ്ര​ഹാം ജോ​സ​ഫ്, ക​ള്‍ച്ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ന്റ് ആ​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍, കെ.​എം.​സി.​സി പ്ര​സീ​ഡ​ണ്ട് ഡോ. ​അ​ബ്ദു​ല്‍ സ​മ​ദ്, ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ, സി.​ഐ.​സി പ്ര​സി​ഡ​ന്റ് ടി.​കെ ഖാ​സിം, ഇ​ന്ത്യ​ന്‍ അ​പ​ക​സ് ബോ​ഡി മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ​റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം, യൂ​ത്ത്ഫോ​റം പ്ര​സി​ഡ​ന്റ് ബി​ന്‍ഷാ​ദ് പു​ന​ത്തി​ല്‍, ഡോ. ​മു​ഹ​മ്മ​ദ് ബ​ഹാ​വു​ദ്ദീ​ന്‍, സ​ഫീ​ർ റ​ഹ്മാ​ൻ, ക​മ്യൂ​ണി​റ്റി സ്പോ​ര്‍റ്റ്സ് മീ​റ്റ് ചെ​യ​ര്‍മാ​ന്‍ ഡോ. ​താ​ജ് അ​ലു​വ, എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടി​വ്‌ പ്ര​സി​ഡ​ൻ​റ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ എ.​ആ​ര്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ര്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടി​വ്‌ ക​മ്യൂ​ണി​റ്റി സ്പോ​ര്‍ട്സ് മീ​റ്റ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ന്‍ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി വൈ​ഭ​വ് ത​ണ്ടാ​ലേ ഉ​ൾ​പ്പെ​ടെ വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ രാ​വി​ലെ ഏ​ഴ് മ​ണി മു​ത​ല്‍ ദു​ഹൈ​ലി​ലെ യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ്‌ ദോ​ഹ സ​യ​ൻ​സ്‌ ആ​ന്റ്‌ ടെ​ക്നോ​ള​ജി ഗ്രൗ​ണ്ടി​ല്‍ 100, 200, 800, 1500 മീ​റ്റ​ര്‍ ഓ​ട്ടം, 4x100 റി​ലേ, ലോ​ങ് ജം​പ്, ഷോ​ട്ട് പു​ട്ട്, പ​ഞ്ച​ഗു​സ്തി, ബാ​ഡ്മി​ന്റ​ണ്‍, വ​ടം വ​ലി, ഷൂ​ട്ടൗ​ട്ട് എ​ന്നീ ഇ​ന​ങ്ങ​ളി​ല്‍ അ​ഞ്ച് കാ​റ്റ​ഗ​റി​ക​ളി​ലാ​യാ​ണ്‌ മ​ത്സ​രം ന​ട​ന്ന​ത്.

കാ​റ്റ​ഗ​റി എ​യി​ല്‍ കെ. ​എ​ല്‍ 10 ലെ​ജ​ൻ​ഡ്സി​ന്റെ മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദും, ‘ബി’​യി​ല്‍ തൃ​ശൂ​ര്‍ യൂ​ത്ത് ക്ല​ബി​ന്റെ ക​ണ്ണ​ന്‍ ചെ​മ്പ​നും , ‘സി’​യി​ല്‍ ഫീ​നി​ക്സ് പാ​ല​ക്കാ​ടീ​ന്റെ ലി​ന്‍സി സു​കു​മാ​ര​നും, ‘ഡി’​യി​ല്‍ കാ​ലി​ക്ക​റ്റി​ന്റെ അ​ശ്വ​തി അ​ശോ​ക​നും ക​ണ്ണൂ​ര്‍ സ്ക്വാ​ഡി​ന്റെ സൂ​സ​ന്‍ അ​ബ്ര​ഹാ​മും വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി. പോ​യ​ന്റ് നി​ല​യി​ല്‍ ഒ​ടു​വി​ൽ ന​ട​ന്ന വ​ടം വ​ലി മ​ത്സ​ര​മാ​ണ്‌ ആ​ദ്യ സ്ഥാ​ന​ക്കാ​രെ നി​ർ​ണ​യി​ച്ച​ത്.

വ​നി​ത വി​ഭാ​ഗം വ​ടം വ​ലി​യി​ല്‍ തൃ​ശൂ​ര്‍ യൂ​ത്ത് ക്ല​ബി​നെ തോ​ല്‍പി​ച്ച് ക​ണ്ണൂ​ര്‍ സ്ക്വാ​ഡും, പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കൊ​ച്ചി​ന്‍ ട​സ്കേ​ഴ്സി​നെ തോ​ൽ​പി​ച്ച് കാ​ലി​ക്ക​റ്റ് സ്പോ​ര്‍ട്സ് ക്ല​ബും ജേ​താ​ക്ക​ളാ​യി.

ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന മാ​സ്റ്റേ​ഴ്സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ പ​ങ്കെ​ടു​ത്ത് മെ​ഡ​ല്‍ ജേ​താ​ക്ക​ളാ​യി ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ സ്റ്റീ​സ​ണ്‍ കെ. ​മാ​ത്യു, സി​യാ​ഹു​ല്‍ ഹ​ഖ്, ജെ​യ്സ​ണ ജെ​യിം​സ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഐ.​സി.​ബി.​എ​ഫ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, ഓ​ട്ടോ ഫാ​സ്റ്റ് ട്രാ​ക് എം.​ഡി ഷി​യാ​സ് കൊ​ട്ടാ​രം എ​ന്നി​വ​ര്‍ ഓ​വ​റോ​ള്‍ ച​മ്പ്യ​ന്‍ന്മാ​ര്‍ക്കു​ള്ള ട്രോ​ഫി​ക​ള്‍ കൈ​മാ​റി. ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് മീ​റ്റ് ചെ​യ​ര്‍മാ​ന്‍ ഡോ. ​താ​ജ് അ​ലു​വ, ക​ള്‍ച്ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ന്റ് ആ​ര്‍ ച​ന്ദ്ര​മോ​ഹ​ന്‍, എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടി​വ്‌ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ എ.​ആ​ര്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ അ​ഹ​മ്മ​ദ് ഷാ​ഫി, ന​ടു​മു​റ്റം പ്ര​സി​ഡ​ന്റ് സ​ന ന​സീം, കെ.​ഇ.​സി പ്ര​സി​ഡ​ന്റ് മ​ജീ​ദ് അ​ലി, സ്പോ​ർ​ടീ​വ്‌ ക്യാ​പ്റ്റ​ന്‍ അ​സീം എം.​ടി, എ​ക്സ്പാ​റ്റ്സ്‌ സ്പോ​ർ​ടി​വ്‌ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ഖ്ബൂ​ല്‍, ഫി​നാ​ന്‍സ് കോ​ഓ​ഡി​നേ​റ്റ​ര്‍ ഷ​രീ​ഫ് ചി​റ​ക്ക​ല്‍, കൊ​ക്കൂ​ണ്‍ റ​ഫ്രി​ജ​റേ​റ്റ​ര്‍ കൊ​മേ​ഴ്സ്യ​ല്‍ മാ​നേ​ജ​ര്‍ അ​മീ​ൻ അ​ബ്ദു​റ​ഹ്മാ​ൻ, ഓ​ര്‍ഗ​നൈ​സി​ങ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ റ​ഷീ​ദ് അ​ഹ​മ്മ​ദ്, ന​ജ്‌​ല ന​ജീ​ബ്, റ​ഷീ​ദ് അ​ലി, സാ​ദി​ഖ് ചെ​ന്നാ​ട​ന്‍, അ​നീ​സ് റ​ഹ്മാ​ന്‍, അ​ബ്ദു റ​ഹീം വേ​ങ്ങേ​രി, ഷാ​ഫി മൂ​ഴി​ക്ക​ല്‍, എ.​സി മു​നീ​ഷ്, അ​ന​സ് ജ​മാ​ല്‍, റ​ഷീ​ദ് കൊ​ല്ലം, മു​ഹ​മ്മ​ദ് റാ​ഫി, സ​ജ്ന സാ​ക്കി, സ​ക്കീ​ന അ​ബ്ദു​ല്ല, ഷ​റ​ഫു​ദ്ദീ​ന്‍ സി, ​റ​ഹ്മ​ത്തു​ല്ല കൊ​ണ്ടോ​ട്ടി, നി​ഹാ​സ് എ​റി​യാ​ട് എ​ന്നി​വ​ര്‍ വി​വി​ധ ഇ​ന​ങ്ങ​ളി​ലെ ജോ​താ​ക്ക​ള്‍ക്കു​ള്ള മെ​ഡ​ലു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Kerala Festival at Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.