ദോഹ: ഖത്തർ–ഇന്ത്യ സാംസ്കാരിക വർഷം 2019െൻറ ഭാഗമായി എജ്യുക്കേഷൻ സിറ്റിയിലെ വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്ട്സിൽ (വിസിയു ആർട്ട്സ് ഖത്തർ) ഖാദി പ്രദർശനം മേയ് രണ്ടിന് ആരംഭിക്കും. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്ട്സിലെ ഫാഷൻ പ്രമോഷൻ ക്ലാസിെൻറ ഭാഗമായി ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെയാണ് മേയ് അഞ്ച് വരെ നീളുന്ന പ്രദർശനം സംഘടിക്കുന്നത്.
ഇന്ത്യൻ ഡിസൈനർമാർക്ക് പുറമേ, ദക്ഷിണേഷ്യയിൽ നിന്നുള്ള ഡിസൈനർമാർക്കിടയിലും വലിയ സ്വീകാര്യതയാണ് ഖാദി തുണിത്തരങ്ങൾക്ക് ലഭിക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവും ഏത് കാലാവസ്ഥക്കും അനുയോജ്യമായതുമൊക്കെയാണ് യുവ ഡിസൈനർമാരെ ഖാദിയിലേക്ക് ആകർഷിക്കുന്നത്.
വിസിയു ആർട്ട്സ് ഖത്തറിലെ ഫാഷൻ പ്രമോഷൻ ക്ലാസിൽ കാമ്പസിൽ നിന്നുള്ള ഗ്രാഫിക്, ഫാഷൻ ഡിസൈൻ വിദ്യാർഥികൾക്ക് പുറമേ, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റി വിദ്യാർഥികളും പങ്കെടുക്കുന്നുണ്ട്. സ്പെഷ്യൽ ക്ലാസ് െപ്രാജക്ടിലൂെട ഇവിടെ ഖാദിയെ വിസിയു ആർട്ട്സ് ഖത്തർ റീബ്രാൻഡ് ചെയ്തിട്ടുണ്ട്.
ഇന്ത്യ–ഖത്തർ സാംസ്കാരിക വർഷം പരിപാടിയോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുമായിചേർന്നാണ് െപ്രാജക്ട് നടപ്പാക്കുന്നത്. ഖാദിയെ കൂടുതൽ ജനകീയമാക്കുന്നതിന് വിദ്യാർഥികൾ പ്രത്യേക പദ്ധതി തന്നെ ആവിഷ്കരിച്ചിട്ടുണ്ട്.
മെയ് രണ്ട് മുതൽ അഞ്ച് വരെ ഇതിെൻറ പ്രദർശനം റൂം 390iiiൽ നടക്കും. വൈകിട്ട് നാല് മുതൽ ഏഴ് വരെയാണ് പ്രദർശന സമയം. പൊതുജനങ്ങൾക്ക് കൂടി പങ്കെടുക്കാൻ കഴിയുന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.