മസ്കത്ത്: ഖരീഫ് സീസണിലെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായി റെന്റൽ കാർ ഓഫിസുകളിലും ടാക്സികളിലും പരിശോധനയുമായി അധികൃതർ.
ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന കാമ്പയിനുകൾ ആരംഭിച്ചത്.
ഗവർണറേറ്റിലെ പൗരന്മാർക്കും സന്ദർശകർക്കും തടസ്സമില്ലാത്തതും ഉയർന്ന നിലവാരമുള്ളതുമായ ഗതാഗത അനുഭവം ഉറപ്പാക്കാനുള്ള ശ്രമങ്ങുടെ ഭാഗമായാണ് ഇത്തരം പരിശോധനകൾ.
ഖരീഫ് സീസണിന്റെ ഭാഗമായുള്ള സഞ്ചാരികളുടെ ഒഴുക്ക് സലാലയടക്കമുള്ള പ്രദേശങ്ങളിലേക്കു തുടങ്ങിയിട്ടേയുള്ളു. വരും ദിവസങ്ങളിൽ ഇത് ശക്തമാകും.
ഈ സമയത്തുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം ഉദ്ദേശിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.