ദോഹ: ഖത്തർ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘ഖിയ’ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന് വ്യാഴാഴ്ച കിക്കോഫ് കുറിച്ചു. ദോഹ സ്റ്റേഡിയത്തിൽ കഴിഞ്ഞ രാത്രിയിൽ നടന്ന മത്സരങ്ങളോടെയായിരുന്നു ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഫുട്ബാൾ മേളക്ക് പന്തുരുളുന്നത്. ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ഖത്തർ ഫുട്ബാൾ അസോസിയേഷൻ, കായിക മന്ത്രാലയം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വിവിധ ടീമുകൾ മാറ്റുരക്കുന്ന പോരാട്ടം നടക്കുന്നത്.
ദോഹ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ് മുഖ്യാതിഥി ആയി പങ്കെടുക്കും. വൈകിട്ട് ആറു മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ നിരവധി സന്തോഷ് ട്രോഫി, ഐ.എസ്.എൽ താരങ്ങൾ അണിനിരക്കുന്ന സഫാരി ഫ്രൈഡേ ഫിഫ മഞ്ചേരി ടീം പരിചയസമ്പന്നരായ ഫോഴ്സ് എക്സ് കെയർ ആൻഡ് ക്യൂയറിനെ നേരിടുന്നു. തുടർന്നാണ് ടൂർണമെന്റ് ഉദ്ഘാടനം നടക്കുന്നത്. ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും. 8.30ന് രണ്ടാമത്തെ മത്സരത്തിൽ സംസ്ഥാന, യൂനിവേഴ്സിറ്റി താരങ്ങൾ ബൂട്ടണിയുന്ന സീഷോർ മേറ്റ്സ് ഖത്തറും സാറ്റ് തിരൂരിന്റെ താരങ്ങളുമായി ഗ്രാൻഡ് മാൾ എഫ്.സിയും ഏറ്റുമുട്ടും. ഗാലറിയിൽ കുടുംബങ്ങൾക്ക് പ്രത്യേക ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.