ദോഹ: ഖത്തറിലെ കെ.എം.സി.സി മെംബർമാർക്ക് കുറഞ്ഞ നിരക്കിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ പ്രത്യേക ആരോഗ്യ പദ്ധതിയുമായി സി റിങ് റോഡിൽ പ്രവർത്തിക്കുന്ന റിയാദ മെഡിക്കൽ സെന്റർ. ചികിത്സ പദ്ധതിയുടെ ലോഞ്ചിങ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല, പി.കെ. ആഷിഖ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പദ്ധതിയുടെ ധാരണപത്രം ഖത്തർ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീറും റിയാദ മെഡിക്കൽ സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അബ്ദുൽ കലാമും ഒപ്പുവെച്ചു.
ഖത്തർ കെ.എം.സി.സി നടപ്പിലാക്കുന്ന മെംബർമാർക്കുള്ള 'ഡിജി പ്രിവിലേജ്' കാർഡ് പദ്ധതിയുടെ ഭാഗമായാണ് അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. റിയാദ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ, കെ.എം.സി.സി വൈസ് പ്രസിഡന്റുമാരായ ഫൈസൽ ആരോമ, കെ.പി. ഹാരിസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി കെ.എം.സി.സി അംഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ പ്രത്യേക ഡിസ്കൗണ്ടോടുകൂടി റിയാദ മെഡിക്കൽ സെന്ററിൽ ചികിത്സസൗകര്യം ലഭ്യമാണ്. കൂടാതെ 200 ഖത്തർ റിയൽ ചെലവുവരുന്ന ഹെൽത്ത് ചെക്കപ് പാക്കേജ് റിയാദ മെഡിക്കൽ സെന്ററിൽനിന്ന് സൗജന്യമായി ലഭ്യമാകും.
മികച്ച ചികിത്സ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കെ.എം.സി.സിയുമായി ചേർന്ന് ഈ പദ്ധതി നടപ്പാക്കിയതിൽ അതിയായ സന്തോഷമുണ്ടെന്ന് റിയാദ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.