കൊടുങ്ങല്ലൂർ സ്വദേശിയായ സാമൂഹികപ്രവർത്തകൻ ഖത്തറിൽ നിര്യാതനായി

ദോഹ: തൃശ്ശൂർ അഴീക്കോട്​ കൊടുങ്ങല്ലൂർ സ്വദേശിയും സാമൂഹികപ്രവർത്തകനുമായ ഖത്തർ പ്രവാസി നിര്യാതനായി. പ്രവാസി മലയാളി ഓർഗനൈസേഷൻ പ്രസിഡൻറും സാമൂഹിക വിദ്യാഭ്യാസ മത രംഗത്ത്​ സജീവവുമായിരുന്ന സുഹൈൽ കൊടുങ്ങല്ലൂർ (52) ആണ്​ മരിച്ചത്​.

ഖത്തറിലെ അൽഖോറിലെ താമസ സ്ഥലത്ത് ചൊവ്വാഴ്​ച ഉച്ചക്ക്​ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അൽഖോറിലെ സീഷോർ കമ്പനിയിൽ പി.ആർ.ഒ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബം നാട്ടിലാണ്. ഭാര്യ: റൈഹാനത്ത്. മക്കൾ: സുഹാൻ, വിധാൻ, നിദ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്​.

നിര്യാണത്തിൽ പ്രവാസി മലയാളി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി സിദ്ദിഖ് ചെറുവല്ലൂരും മുഖ്യ രക്ഷാധികാരി അബ്ദുൽ റഊഫ് കൊണ്ടോട്ടിയും അനുശോചിച്ചു. എല്ലാവരെയും സഹായിക്കാൻ എപ്പോഴും മുൻപന്തിയിൽ നിന്നിരുന്ന ആളായിരുന്നു സുഹൈൽ. സംഘടനയുടെ സ്ഥാപക പ്രസിഡൻറ്​ ആണ്. കോവിഡ് സമയത്തും മുമ്പും നിരവധി പേർക്ക് സഹായം എത്താൻ അദ്ദേഹത്തിന്‍റെ ഇടപെടലുകളിലൂടെ സാധിച്ചിട്ടുണ്ട്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.