ദോഹ: ഡ്രഗ്സ് ആൽക്കഹോൾ അഫേഴ്സ് സ്ഥിരം സമിതി സംഘടിപ്പിച്ച നിരോധനത്തിെൻറ അംബാസഡർ ലഹരി വിരുദ്ധ ബോധവൽകരണ പരിപാടി സമാപിച്ചു. നിങ്ങളാണ് നേതാവ്, മാതൃകയാകുക എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറലും കമ്മിറ്റി ചെയർമാനുമായ സ്റ്റാഫ് മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ കുലൈഫിയടക്കമുള്ള നിരവധി ഉന്നത വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ലഹരി പദാർഥങ്ങളുടെ അപകടങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടന്ന ബോധവൽകരണ പരിപാടികൾ വൻ വിജയമായിരുന്നുവെന്ന് സ്റ്റാഫ് മേജർ ജനറൽ സഅദ് ബിൻ ജാസിം അൽ കുലൈഫി പറഞ്ഞു. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായും സംഘടനകളുമായും സഹകരിച്ച് നടത്തിയ പരിപാടിയിൽ വിദ്യാർഥികൾക്കും പള്ളികളിലെ ഇമാമുമാർക്കും പ്രത്യേക പരിശീലനപരിപാടികളും കോഴ്സുകളും സംഘടിപ്പിച്ചുവെന്നും പ്രാഥമിക തലത്തിലുള്ള വിദ്യാർഥികൾക്ക് കലാമത്സരങ്ങളും ഇതോടൊപ്പം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം പരിപാടികൾ ലഹരി പദാർഥങ്ങളുടെ അപകടാവസ്ഥയെ സംബന്ധിച്ച് കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
അംബാസഡർ ഓഫ് പ്രിവൻഷൻ േപ്രാഗ്രാമിൽ പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവൻ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഈ വർഷത്തെ ബോധവൽകരണ പരിപാടിയിൽ 20 സ്കൂളുകളിൽ നിന്നായി 100ലധികം കുട്ടികൾ പങ്കെടുത്തുവെന്നും ലഹരിയുടെ അപകടത്തെ സംബന്ധിച്ചും അതിെൻറ സ്വാധീനത്തെ കുറിച്ചും മറ്റുള്ളവർക്ക് എത്തിക്കുന്നതിന് അവർക്ക് പ്രത്യേക പരിശീലനം നൽകിയതായും മേജർ താരിഖ് അലി അൽ മൽകി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.