ദോഹ: ആഭ്യന്തര സുരക്ഷാസേനയുടെ സുരക്ഷാശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ലഖ്വിയ 2024-2030 കാലയളവിലേക്കുള്ള സ്ട്രാറ്റജി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. മന്ത്രിമാരും വിവിധ സൈനിക, സുരക്ഷ, സിവിലിയൻ സ്റ്റേറ്റ് ഏജൻസികളിൽ നിന്നുള്ള നേതാക്കളും മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
സേനയുടെ സുരക്ഷാശേഷി വർധിപ്പിക്കുന്നതിനും മാതൃരാജ്യത്തിന് സുരക്ഷിതത്വവും സ്ഥിരതയും കൈവരിക്കുന്നതിനും സമഗ്ര പദ്ധതി വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സ്ട്രാറ്റജി പ്രഖ്യാപനമെന്ന് ലഖ്വിയ സ്റ്റാഫ് ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ മുഹമ്മദ് മിസ്ഫർ അൽ ഷഹ്വാനി പറഞ്ഞു.
ഖത്തർ ദേശീയ വികസന കാഴ്ചപ്പാട് 2030ന് അനുസൃതമായാണ് പുതിയ സ്ട്രാറ്റജി അവതരിപ്പിച്ചതെന്ന് വ്യക്തമാക്കിയ മേജർ ജനറൽ അൽ ഷഹ്വാനി, ലഖ്വിയ കമാൻഡറും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയുടെ പിന്തുണയും നിർദേശങ്ങളും കൂടെയുണ്ടെന്നും കൂട്ടിച്ചേർത്തു.
ഉയർന്ന തലത്തിൽ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്താൻ സുരക്ഷാരംഗത്ത് അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ച് പ്രാദേശിക അന്തർദേശീയ സുരക്ഷ ഏജൻസികളുമായുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിലൂടെ സേനയുടെ സാങ്കേതികശേഷിയും ഉദ്യോഗസ്ഥരുടെ പ്രവർത്തനക്ഷമതയും വർധിപ്പിക്കുകയാണ് സ്ട്രാറ്റജി ലക്ഷ്യമിടുന്നതെന്ന് മേജർ ജനറൽ അൽ ഷഹ്വാനി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.