മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി ല​ഖ്‍വി​യ

ഇം​ഗ്ല​ണ്ടി​ലെ മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി ഫു​ട്ബാ​ളി​ന്റെ സു​ര​ക്ഷാ സം​ഘാ​ട​ന​ത്തി​ൽ ഭാ​ഗ​മാ​യ ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന

മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി​ക്ക് സു​ര​ക്ഷ​യൊ​രു​ക്കി ല​ഖ്‍വി​യ

ദോ​ഹ: ഞാ​യ​റാ​ഴ്ച രാ​​ത്രി​യി​ൽ മാ​ഞ്ച​സ്റ്റ​റി​ലെ ഓ​ൾ​ഡ് ട്ര​ഫോ​ഡി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ലെ മാ​ഞ്ച​സ്റ്റ​ർ ഡെ​ർ​ബി​യി​ൽ സു​ര​ക്ഷാ ദൗ​ത്യ​വു​മാ​യി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ സേ​ന​യാ​യ ല​ഖ്‍വി​യ. മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡും മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ത​മ്മി​ലെ ശ്ര​ദ്ധേ​യ​മാ​യ നാ​ട്ട​ങ്ക​ത്തി​ന്റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലാ​ണ് ബ്രി​ട്ടീ​ഷ് സു​ര​ക്ഷാ സേ​ന​ക്കൊ​പ്പം ല​ഖ്‍വി​യ​യും പ​​ങ്കെ​ടു​ക്കു​ന്ന​ത്. സ്​​പോ​ർ​ട്സ് മേ​ള​ക​ളു​ടെ സം​ഘാ​ട​ന​ത്തി​ലെ സു​ര​ക്ഷാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഖ​ത്ത​ർ സേ​ന​യു​ടെ പ​രി​ച​യം പ​ക​ർ​ന്നു ന​ൽ​കു​ക​യും, ഒ​പ്പം, ആ​ത​ലി​ഥേ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ച​യം മ​ന​സ്സി​ലാ​ക്കു​ക​യു​മാ​ണ് ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​ത്.

സു​ര​ക്ഷാ സേ​ന​യു​ടെ ​അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യും, സേ​വ​ന​ങ്ങ​ൾ പ്ര​ക​ട​മാ​ക്കു​ക​യും ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന്റെ ല​ക്ഷ്യ​മാ​ണെ​ന്ന് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

2022 ലോ​ക​ക​പ്പ് ഫു​ട്ബാ​ളും നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ ടൂ​ർ​ണ​മെ​ന്റു​ക​ളും ഉ​ൾ​പ്പെ​ടെ പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യോ​ടെ സം​ഘ​ടി​പ്പി​ച്ച ഖ​ത്ത​ർ സു​ര​ക്ഷാ വി​ഭാ​ഗ​ങ്ങ​ൾ 2024 പാ​രീ​സ് ഒ​ളി​മ്പി​ക്സ്, പാ​രാ​ലി​മ്പി​ക്സ് എ​ന്നി​വ​യു​ടെ സം​ഘാ​ട​ന​ത്തി​ലും ശ്ര​ദ്ധേ​യ സാ​ന്നി​ധ്യം വ​ഹി​ച്ചി​രു​ന്നു.

Tags:    
News Summary - Lekhwia provides security for Manchester derby in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.