ദോഹ: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മുഴുവൻ സമയവും വീട്ടിൽ ചെലവഴിക്കുന്ന കുട്ടികളുടെ കാര്യങ്ങൾ എങ്ങിനെ ശ്രദ്ധിക്കണമെന്ന വിഷയത്തിൽ നോബിൾ ഇൻറർനാഷണൽ സ്കൂൾ ഓൺലൈൻ ശിൽപശാല നടത്തി. രക്ഷിതാക്കളുടെ പ്രതിനിധിയായി ഡാനിഷ് ജമീൽ സ്വാഗതം പറഞ്ഞു. പ്രശസ്ത സൈക്കോളജിസ്റ്റും കൗൺസിലറുമായ ആേൻറാ മൈക്കിൾ നേതൃത്വം നൽകി. കുട്ടികളിൽ ഉത്തരവാദിത്തബോധവും ശുചിത്വവും വായന ശീലവും വളർത്തിയെടുക്കാൻ ഇക്കാലയളവ് ഉപയോഗശപ്പടുത്തണമെന്ന് നോബിൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് പറഞ്ഞു. വൈസ് പ്രിൻസിപ്പൽമാരായ റോബിൻ.കെ. ജോസ്, ജയ് മോൻ ജോയ് എന്നിവർ പങ്കെടുത്തു. നസീമ.പി.വി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.