ദോഹ: ഭാഗ്യസമ്മാനങ്ങളും കിടിലൻ ഓഫറുകളുമായി ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ് കാത്തിരിക്കുന്നു. ഗ്രാൻഡ്മാൾ ഹൈപർ മാർക്കറ്റിെൻറ എട്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ഉപഭോക്താക്കൾക്ക് മുമ്പാകെ തുറക്കുന്നത് ഓഫറുകളുടെ മഹോത്സവം. എട്ടാം വാർഷികത്തിെൻറ ഭാഗമായി വിലകൂടിയ ഉൽപന്നങ്ങൾ എട്ട് റിയാലിന് ലഭ്യമാവുന്ന 'എട്ട് റിയാൽ വൺഡേ പ്രമോഷനാണ്' ഏറ്റവും വലിയ ആകർഷണം. ഇതുപ്രകാരം, തിരഞ്ഞെടുത്ത വിലകൂടിയ ഉൽപന്നങ്ങൾ തുച്ഛമായ വിലയിൽ ലഭ്യമാവും. പഴം, പച്ചക്കറികൾ, ഫ്രഷ് ഫുഡ്, ഹോട് ഫുഡ്, ബേക്കറി, ഗ്രോസറി, കോസ്‌മെറ്റിക്, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, കൂടാതെ നിരവധി സാധനങ്ങൾ വെറും എട്ടു റിയാലിന് ഉപഭോക്താക്കൾക്ക് ലഭ്യമാകും.
ഓരോ മണിക്കൂറിലും തിരഞ്ഞെടുത്ത ഉൽപന്നങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ ലഭ്യമാവുന്നതാണ് മറ്റൊരു ഓഫർ. രാവിലെ എട്ട് മുതൽ രാത്രി 11 വരെ നീണ്ടുനിൽക്കുന്ന ഈ ഷോപ്പിങ് മഹോത്സവത്തിൽ ഓരോ മണിക്കൂർ ഇടവേളകളിലായി ഒരുകൂട്ടം ഉൽപന്നങ്ങളുടെ വില പ്രഖ്യാപിച്ചുകൊണ്ടായിരിക്കും വിൽപന. ഇതിനെല്ലാം പുറമെയാണ് സ്പിൻ ആൻഡ് വീൽ ഭാഗ്യമത്സരത്തിലൂടെ ഉപഭോക്താവിന് ഷോപ്പിങ് നടത്തിയ എല്ലാം സൗജന്യമായി ലഭ്യമാവുന്ന 'ഫ്രീ ട്രോളി'യും ഉറപ്പാക്കുന്നത്. ഓരോ മണിക്കൂറിലും സ്പിൻ ആൻഡ് വീലിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താവിന് അദ്ദേഹം വാങ്ങിയ മുഴുവൻ ഉൽപന്നങ്ങളും സൗജന്യമായി തന്നെ ലഭ്യമാവും. ഓരോ 50 റിയാലിെൻറ ഷോപ്പിങ്ങിനും ലഭിക്കുന്ന കൂപ്പൺ വഴി എട്ട് ഭാഗ്യശാലികളെ കാത്ത് പുതുപുത്തൻ കാറുകളും എട്ടാം വാർഷികത്തിെൻറ ഭാഗമായുണ്ട്.
ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ ഹൈപർ മാർക്കറ്റ്, ഗ്രാൻഡ് എക്സ്പ്രസ്, ഷോപ് നമ്പർ (91 &170), ഗ്രാൻഡ് ഹൈപർ മാർക്കറ്റ് എസ്‌ഥാൻ മാൾ, വുകൈർ എന്നീ ഔട്ട്ലെറ്റുകളിൽ എട്ടാം വാർഷിക പ്രമോഷൻ ലഭിക്കും. കഴിഞ്ഞ എട്ടു വർഷത്തോളമായി ഉപഭോക്താക്കൾ നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയും വിശ്വാസ്യതയുമാണ് ഗ്രാൻഡിെൻറ വളർച്ചക്കും വിജയത്തിനും പിന്നിലെന്ന് റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.