ദോഹ: ലുലു ഹൈപ്പർമാർക്കറ്റിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ‘ഷോപ് ആൻഡ് ഡൊണേറ്റ്’ കാമ്പയിനിന്റെ തുടർച്ചയായി 1.25 ലക്ഷം റിയാൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് കൈമാറി. സ്തനാർബുദ ബോധവത്കരണ യത്നത്തിൽ ഭാഗമായി തെരഞ്ഞെടുത്ത ഉൽപന്നങ്ങൾ ഉൾപ്പെടുത്തി നടത്തിയ അഞ്ചാമത് ഷോപ്പ് ആൻഡ് ഡൊണേറ്റ് കാമ്പയിനിൽനിന്നുള്ള ലാഭവിഹിതം ഉൾപ്പെടുത്തിയാണ് ഖത്തർ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി കൈമാറിയത്.
കമ്പനിയുടെ സി.എസ്.ആർ പദ്ധതികളുടെ തുടർച്ചയായാണ് ഖത്തർ കാൻസർ സൊസൈറ്റി പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. 1.25 ലക്ഷം റിയാലിന്റെ ചെക്ക് ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ മാനേജർ പി. ഷാനവാസ് ഖത്തർ കാൻസർ സൊസൈറ്റി പി.ആർ ഓഫിസർ അമ്മാർ അൽ മഷ്ദാനിക്ക് കൈമാറി.
ലുലു ഗ്രൂപ്പിന്റെ പിന്തുണക്കും സാമൂഹിക പ്രതിബദ്ധത ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്കും അമ്മാർ അൽ മഷ്ദാനി നന്ദി അറിയിച്ചു.കാൻസർ ഉയർത്തുന്ന വെല്ലുവിളിക്കെതിരെ പൊരുതാനും ബോധവത്കരണം പോലെയുള്ള ദൗത്യങ്ങൾ നടപ്പാക്കാനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തികമായ സംഭാവനകൾക്കപ്പുറം ആരോഗ്യകരമായ ഭക്ഷണം സമൂഹത്തിൽ പ്രചരിപ്പിക്കുകയും ബോധവത്കരണ നടത്തുകയും ചെയ്യുന്ന ലുലുവിന്റെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.