മെ​ജ​സ്റ്റി​ക് മ​ല​പ്പു​റം സം​ഘാ​ട​ക സ​മി​തി യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മെ​ജ​സ്റ്റി​ക് മെ​ഗാ ലോ​ഞ്ച്സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മാ​യി രൂ​പ​വ​ത്ക​രി​ച്ച മ​ല​പ്പു​റം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (മെ​ജ​സ്റ്റി​ക് -മ​ല​പ്പു​റം) മെ​ഗാ ലോ​ഞ്ചി​ന്റെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് നി​ഹാ​ദ് അ​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മെ​ജ​സ്റ്റി​ക് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യി ഹൈ​ദ​ർ ചു​ങ്ക​ത്ത​റ​യെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി നി​ഹാ​ദ് അ​ലി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മേ​യ് 30,31 തീ​യ​തി​ക​ളി​ലാ​യി ഹാ​മി​ൽ​ട്ട​ൺ ഇ​ന്റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ​വെ​ച്ചാ​ണ് മെ​ഗാ​ലോ​ഞ്ച്.നാ​ട്ടി​ൽ​നി​ന്നു​ള്ള സാം​സ്കാ​രി​ക സ​മൂ​ഹി​ക​രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ക​ലാ​സ്വാ​ദ​ക​ർ​ക്കാ​യി കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത ബാ​ൻ​ഡ് ന​യി​ക്കു​ന്ന സം​ഗീ​ത​സ​ന്ധ്യ​യും മെ​ഗാ ലോ​ഞ്ചി​നോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​നോ​ദ് പു​ത്ത​ൻ​വീ​ട്ടി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജി​തി​ൻ ചാ​ക്കോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Majestic Mega Launch Organized Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.