ദോഹ: മലയാളി സമാജം സംഘടിപ്പിച്ച ‘പൊന്നോണം 2023’ ആഘോഷം പൊഡാർ പേൾ സ്കൂളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥിയായിരുന്നു.
ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളായ എ.പി. മണികണ്ഠൻ, ഷാനവാസ് ബാവ, നിഹാദ് അലി, ഡോ. മോഹൻ തോമസ്, കെ.വി. ബോബൻ, പി.എൻ. ബാബു രാജ്, ഷാനവാസ്, സീഷോർ മുഹമ്മദ് അലി, അബ്ദു റഊഫ് കൊണ്ടോട്ടി, അൻവർ ഹുസൈൻ, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, കെ.കെ. ഉസ്മാൻ, ജോപ്പച്ചൻ തെക്കുംകൂറ്റ്.
ജയപാൽ, നിഖിൽ ശശിധരൻ, ഹുസൈൻ മുഹമ്മദ് റഹീമി, അനിൽകുമാർ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സമാജം പ്രസിഡന്റ് ആനന്ദ് നായർ, സീനിയർ വൈസ് പ്രസിഡന്റ് വേണുഗോപാൽ എന്നിവർ വിശിഷ്ടാതിഥികളെ സ്വാഗതംചെയ്തു. ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് നന്ദി പറഞ്ഞു.
മലയാളി സമാജം അഡ്വൈസർ പ്രേംജിത്ത്, ചെയർപേഴ്സൻ ലത ആനന്ദ് നായർ, ട്രഷറർ വീണ ബിധു, ഹനീഫ് ചാവക്കാട്, രാജീവ് ആനന്ദ്, സമാജം പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫാഷൻഷോ, ഓണക്കളി, ഓണപ്പാട്ടും തിരുവാതിരയും, മോഹിനിയാട്ടം, കേരളനടനം, വിവിധ ടീമുകളുടെ നൃത്തനൃത്യങ്ങൾ, കുട്ടികളുടെ പരിപാടികൾ ഉൾപ്പെടെ ആഘോഷത്തോടെ പരിപാടി സമാപിച്ചു. അരുൺകുമാർ പിള്ള, മഞ്ജു മനോജ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.